എക്സ്പ്രസ് മണി വഴി അയക്കുന്ന പണം ഗ്രാമീണ്‍ ബാങ്കിലൂടെയും കൈപ്പറ്റാം
എക്സ്പ്രസ് മണി വഴി അയക്കുന്ന പണം ഗ്രാമീണ്‍ ബാങ്കിലൂടെയും കൈപ്പറ്റാം
Wednesday, May 6, 2015 12:08 AM IST
കൊച്ചി: മുന്‍നിര റെമിറ്റന്‍സ് സ്ഥാപനമായ എക്സ്പ്രസ് മണിയും കേരള ഗ്രാമീണ്‍ ബാങ്കുമായി ബിസിനസ് സഖ്യമായി. എക്സ്പ്രസ് മണി വഴി അയക്കുന്ന പണം കേരളത്തിലെ മിക്കയിടങ്ങളിലും സ്വീകരിക്കാന്‍ ഇതോടെ സാധ്യമാകും. എക്സ്പ്രസ് മണിയുടെ പ്രിന്‍സിപ്പല്‍ ഏജന്റായ മുത്തൂറ്റ് ഫോറെക്സ് ലിമിറ്റഡിന്റെ സബ് ഏജന്റ് ആയി നിയമിക്കപ്പെട്ടതോടെയാണ് പുതിയ മേഖലയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കേരള ഗ്രാമീണ്‍ ബാങ്കിനു വഴി തുറന്നുകിട്ടിയത്.

രാജ്യത്തെ ഏറ്റവും വലിയ റീജണല്‍ റൂറല്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിനു സംസ്ഥാന വ്യാപകമായുള്ള 542 ശാഖകളും ഇനി മുതല്‍ എക്സ്പ്രസ് മണിയുടെ ഏജന്റ് ലൊക്കേഷന്‍ ശൃംഖലയില്‍ ഉള്‍പ്പെടും. വിദേശനാണ്യം വന്‍തോതില്‍ ഒഴുകിയെത്തുന്ന പ്രദേശങ്ങളിലാണ് ഈ ശാഖകളില്‍ നല്ലൊരു പങ്കും പ്രവര്‍ത്തിക്കുന്നത്. ഇതോടെ കേരളത്തിലെ എക്സ്പ്രസ് മണി ഏജന്റ് ലൊക്കേഷനുകളുടെ എണ്ണം 8,500 ആകുമെന്ന് സിഒഒ സുധേഷ് ഗിരിയാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗ്രാമീണര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന സഹകരണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

സമാനമായ നടപടിയിലൂടെ ഏതാനും സഹകരണ ബാങ്കുകളെ കൂടി എക്സ്പ്രസ് മണിയുടെ ഏജന്റ് ലൊക്കേഷന്‍ ശൃംഖലയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്െടന്ന് അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.