മൈക്രോസോഫ്റ്റ് ലൂമിയ 540 ഡുവല്‍ സിം വിപണിയില്‍
മൈക്രോസോഫ്റ്റ് ലൂമിയ 540 ഡുവല്‍ സിം വിപണിയില്‍
Thursday, May 28, 2015 10:27 PM IST
കൊച്ചി: മൈക്രോസോഫ്റ്റ് ഡിവൈസസ് ലൂമിയ 540 ഡുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. മികവാര്‍ന്ന ഡിസൈനൊപ്പം മികച്ച കാമറാശേഷിയും സമന്വയിക്കുന്ന പുതിയ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകും. വിന്‍ഡോസ് 10 ലഭ്യമാകുമ്പോള്‍ അതിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. 10,199 രൂപയാണ് മൈക്രോസോഫ്റ്റ് ലൂമിയ 540 ഡുവല്‍ സിമ്മിന്റെ വില. 8.1 സാങ്കേതികതകളുള്ള ഫോണിന് അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയും അതിസൂക്ഷ്മവും നൂതനവുമായ ഡിസൈനുമുണ്ട്. സ്കൈപ്, ഓഫിസ് പോലുള്ള മൈക്രോസോഫ്റ്റ് സേവനങ്ങളും ലഭ്യമാണ്. ഫ്രണ്ട് ഫേസിംഗ് അഞ്ച് മെഗാപിക്സല്‍ കാമറയുടെ പിന്‍ബലത്തില്‍ വൈഡ് ആംഗിള്‍ സെല്‍ഫിയെടുക്കാനും കഴിയും.


നിലവിലുള്ള സ്മാര്‍ട്ട്ഫോണുകളും പുതുതായി അവതരിപ്പിച്ചിട്ടുള്ള ലൂമിയ ഉത്പന്നങ്ങളും തമ്മിലുള്ള താരതമ്യത്തിന് ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന നോക്കൌട്ട് ഓണ്‍ വീല്‍സ് വാന്‍ ഉടന്‍ തന്നെ കൊച്ചിയില്‍ നിന്നു ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിലെ 33 പട്ടണങ്ങളില്‍ സഞ്ചരിക്കുന്ന വാന്‍ 52 ലക്ഷത്തോളം ഉപയോക്താക്കളിലെത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. ആദ്യമായാണ് ഇത്തരം പട്ടണങ്ങളില്‍ വിന്‍ഡോസ് ഫോണ്‍ അനുഭവം ലഭ്യമാക്കാന്‍ സൌകര്യമൊരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.