കിഴക്കന്‍ യൂറോപ്പ് ലക്ഷ്യമിട്ട് പോളണ്ടില്‍ കേരള ടൂറിസത്തിന്റെ റോഡ്ഷോ
Thursday, October 8, 2015 11:18 PM IST
തിരുവനന്തപുരം: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ വിനോദസഞ്ചാര വിപണിയിലേക്ക് പുതിയ സാധ്യതകള്‍ തുറന്ന് പോളണ്ടിന്റെ തലസ്ഥാനനഗരിയായ വാഴ്സോയില്‍ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച പോളണ്ടിലെ രാജ്യാന്തര ടൂറിസം വിപണിയിലെ പ്രതിനിധികള്‍ പങ്കെടുത്ത മേളയില്‍ കേരളത്തിന്റെ ആയുര്‍വേദവും വശ്യസുന്ദരമായ കടല്‍ത്തീരങ്ങളും പ്രധാന പ്രചാരണായുധങ്ങളായി.

വിശാലമായ ഭൂപ്രദേശവും സാം സ്കാരിക വൈവിധ്യവും അതി വേഗം വളരുന്ന സാമ്പത്തിക മേഖലയുമാണ് കിഴക്കന്‍ യൂറോപ്പിനെ കേരളത്തിന് അനുയോജ്യമായ വി പണിയാക്കുന്നതെന്ന് കേരളടൂ റിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.

വാഴ്സയിലെ മമയ്സോണ്‍ ഹോ ട്ടല്‍ ലെ റജിനയില്‍ നടന്ന റോഡ്ഷോയില്‍ ടൂറിസം ഡയറക്ടര്‍ പി. ഐ. ഷെയ്ക്ക് പരീത് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചു. പോളണ്ടിലെയും ലിത്വാനിയയിലെയും ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയ മുഖ്യാതിഥിയായിരുന്നു.

കേരളടൂറിസത്തിന്റെ വ്യാപാര പങ്കാളികളായ സിജിഎച്ച് എര്‍ത്ത്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, പയനീര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, ലോട്ടസ് ഡെസ്റിനേഷന്‍, സീതാറാം ബീച്ച് റിസോര്‍ട്ട്, ദ നാട്ടിക ബീച്ച് ആയുര്‍വേദ റീസോര്‍ട്ട്, ദ പോള്‍ റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ് എന്നിവര്‍ റോഡ്ഷോയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.