അക്കൌണ്ട് തുടങ്ങുന്ന പെണ്‍കുട്ടികള്‍ക്കു ഫെഡറല്‍ ബാങ്ക് ഓഫര്‍
അക്കൌണ്ട് തുടങ്ങുന്ന  പെണ്‍കുട്ടികള്‍ക്കു  ഫെഡറല്‍ ബാങ്ക് ഓഫര്‍
Wednesday, October 14, 2015 11:33 PM IST
കൊച്ചി: പെണ്‍കുട്ടികളുടെ രാജ്യാന്തര ദിനത്തോടനുബന്ധിച്ചു ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ട് തുറക്കുന്ന പെണ്‍കുട്ടികള്‍ക്കായി ബാങ്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 10നും 17നും ഇടയില്‍ പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങുന്ന യംഗ് ചാംപ് സേവിംഗ്സ് അക്കൌണ്ടുകള്‍ക്കു രണ്ടു ലക്ഷം രൂപയുടെ പ്രത്യേക അപകട ഇന്‍ഷ്വറന്‍സ് രക്ഷിതാവിന്റെ പേരില്‍ ലഭിക്കും. ഇതിന്റെ പ്രീമിയം തുക ബാങ്ക് വഹിക്കും.

രക്ഷാകര്‍ത്താവിന്റെ പേരിലുളള ഒരു വര്‍ഷ കാലാവധിയുള്ള ഇന്‍ഷ്വറന്‍സില്‍ നോമിനിയായി മകളെയായിരിക്കും കണക്കാക്കുന്നത്. ഈ കാലയളവില്‍ അക്കൌണ്ട് തുടങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.

പെണ്‍കുട്ടികളുടെ ശാക്തീകരണത്തില്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും 10,000 പെണ്‍കുട്ടികള്‍ക്കെങ്കിലും ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുമെന്നാണു കരുതുന്നതെന്നും ബാങ്കിന്റെ റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ. ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.