റെനോ ഇന്ത്യ പുതിയ ഡസ്റ്റർ കൊച്ചിയിൽ അവതരിപ്പിച്ചു
റെനോ ഇന്ത്യ പുതിയ ഡസ്റ്റർ കൊച്ചിയിൽ അവതരിപ്പിച്ചു
Friday, May 6, 2016 11:22 AM IST
കൊച്ചി: റെനോ ഇന്ത്യ തങ്ങളടെ ഏറ്റവും പുതിയ ഡസ്റ്റർ നിര കൊച്ചിയിൽ അവതരിപ്പിച്ചു. ഡൽഹി ഓട്ടോ എക്സ്പോ 2016ൽ അവതരിപ്പിച്ച വാഹനം ഇന്ത്യയിലാദ്യമായി 6 സ്പീഡ് ഈസി–ആർ എഎംടി സഹിതമാണ് എത്തുന്നത്. ലോകോത്തര എൻജിനിയറിംഗ്, സ്റ്റൈലിംഗ്, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം മുപ്പതിലധികം പുതുമകളാണ് വാഹനത്തിനുള്ളത്.

ഉപഭോക്‌താവിന് പുതുതായെന്തെങ്കിലും വാഗ്ദാനം ചെയ്യുകവഴി നിലവിലുള്ള ഒരു സെഗ്മെന്റിനെ പുനർനിർവചിക്കുന്ന റെനോയുടെ രീതിയുടെ മികച്ച ഉദാഹരണമാണ് ഡസ്റ്ററെന്ന് റെനോ ഇന്ത്യ സെയിൽസ് ആൻഡ് നെറ്റ്വർക്ക് തലവൻ ബ്രൂണോ ലോപ്സ് പറഞ്ഞു.

കൂടുതൽ സുരക്ഷ, മികച്ച റൈഡിംഗ്, ഹാൻഡ്ലിംഗ് എന്നിവ നൽകുന്നതാണ് ഡസ്റ്ററിന്റെ പുതിയ സിഎംഒ 10 ആൻഡ് ടി4 ഇ ആൻഡ് ഇ ആർക്കിടെക്ചർ. ഡീസൽ, പെട്രോൾ പവർട്രെയ്ൻ ഓപ്ഷനുകളിലായി സ്റ്റാന്റേഡ്, ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്സ്എസ്, ആർഎക്സ്ഇസഡ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ പുതിയ ഡസ്റ്റർ ലഭ്യമാണ്. അവതരണത്തോടനുബന്ധിച്ച് പെട്രോൾ ബേസ് വേരിയന്റ് 8,66,999 രൂപയ്ക്കും (കൊച്ചി എക്സ് ഷോറൂം) ഏറ്റവും ഉയർന്ന ഓൾ വീൽ ഡ്രൈവ് വേരിയന്റ് (4ഃ4) 13,76,999 രൂപയ്ക്കും (കൊച്ചി എക്സ് ഷോറൂം) ലഭിക്കും. 6 സ്പീഡ് ഈസി–ആർ എഎംടി സഹിതമുള്ള ഡീസൽ മോഡലിന് 11,86,999 രൂപയാണ് (കൊച്ചി എക്സ് ഷോറൂം) അവതരണത്തോടനുബന്ധിച്ചുള്ള വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.