ഓഹരികൾ കുതിച്ചു
Wednesday, May 25, 2016 11:54 AM IST
ന്യൂഡൽഹി: ചൈന ഒഴിച്ചുള്ള രാജ്യങ്ങളിലെ ഓഹരിസൂചികകൾ കുതിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരികളും കുതിച്ചു. സെൻസെക്സ് 575.76 പോയിന്റ് കയറി 25881.17ലെത്തി. നിഫ്റ്റി 186.05കയറി 7934.9 ൽ ക്ലോസ് ചെയ്തു. രാജ്യത്തു മൺസൂൺ ശരാശരിയെക്കാളും മെച്ചമാകും എന്ന പ്രവചനവും ഓഹരിവിലക്കയറ്റത്തെ സഹായിച്ചു.
ഓഹരികളുടെ ചുവടുപിടിച്ച് രൂപയും കയറി. ഡോളറിനു 42 പൈസ കുറഞ്ഞ് 67.33 രൂപയായി.