സമ്പാദ്യപദ്ധതികളിൽ പലിശ മാറ്റമില്ല
സമ്പാദ്യപദ്ധതികളിൽ പലിശ മാറ്റമില്ല
Tuesday, June 21, 2016 11:30 AM IST
ന്യൂഡൽഹി: ദേശീയ സമ്പാദ്യ പദ്ധതി അടക്കം വിവിധ സമ്പാദ്യ സ്കീമുകളുടെ പലിശ ജൂലൈ–സെപ്റ്റംബർ ത്രൈമാസത്തിൽ മാറ്റമില്ലാതെ തുടരും. ഒരു വർഷ നിക്ഷേപത്തിന് 7.1 ശതമാനം, രണ്ടു വർഷത്തിന് 7.2, മൂന്നു വർഷത്തിന് 7.9 ശതമാനം എന്നതാണു നിരക്ക്. പബ്ളിക് പ്രൊവിഡന്റ് ഫണ്ടിന് 8.1 ശതമാനം, കിസാൻ വികാസ് പത്രയ്ക്ക് 7.8 ശതമാനം, സുകന്യ സമൃദ്ധി യോജനയ്ക്ക് 8.6 ശതമാനം എന്നിവയ്ക്കും മാറ്റമില്ല. ഓരോ ത്രൈമാസത്തിലേക്കും നിരക്ക് പ്രഖ്യാപിക്കുന്ന രീതി ഈ ധനകാര്യ വർഷമാണ് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.