സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ പണം കുറഞ്ഞു
സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ പണം കുറഞ്ഞു
Thursday, June 30, 2016 12:38 PM IST
ജനീവ: സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻ ഇടിവ്. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും സമ്മർദത്തെത്തുടർന്ന് സ്വിസ് ബാങ്കുകൾ രഹസ്യവ്യവസ്‌ഥ അയച്ചതിനെ തുടർന്നാണിത്.

2015 ഒടുവിൽ സ്വിറ്റ്സർലൻഡിലെ ബാങ്കുകളിലുള്ള ഇന്ത്യൻ നിക്ഷേപം 121.76 കോടി സ്വിസ് ഫ്രാങ്ക് (8,400 കോടി രൂപ) മാത്രമാണ്. 2006 അവസാനം 650 കോടി ഫ്രാങ്ക് (23,000 കോടി രൂപ) ഉണ്ടായിരുന്ന സ്‌ഥാനത്താണിത്. അതിനുശേഷം 2011ഉം 2013ഉം ഒഴിച്ചുള്ള വർഷങ്ങളിൽ ഇന്ത്യൻ നിക്ഷേപം കുറഞ്ഞുവരുകയായിരുന്നു. സൂറിച്ചിലെ സ്വിസ് നാഷണൽ ബാങ്ക് (എസ്എൻബി) പുറത്തുവിട്ടതാണ് ഈ വിവരങ്ങൾ.


കള്ളപ്പണക്കാർ സ്വിസ് ബാങ്കുകൾക്കു പകരം മറ്റു രാജ്യങ്ങളിലേക്കാണു കുറേക്കാലമായി നീങ്ങുന്നത്. ചില ദ്വീപരാജ്യങ്ങളും, നിയന്ത്രണങ്ങൾ കുറവുള്ള സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയവയുമാണ് ഇപ്പോൾ കള്ളപ്പണക്കാരുടെ ഇഷ്‌ടകേന്ദ്രങ്ങൾ.

എസ്എൻബിയുടെ കണക്കനുസരിച്ച് സ്വിസ് ബാങ്കുകളിൽ വിദേശികൾക്കുള്ള നിക്ഷേപം 1.41 ലക്ഷം കോടി സ്വിസ് ഫ്രാങ്ക് (98 ലക്ഷം കോടി രൂപ) വരും. ഇതു തലേ വർഷത്തെക്കാൾ നാലു ശതമാനം കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.