പവൻവില 21,000ത്തിനു താഴെ
പവൻവില 21,000ത്തിനു താഴെ
Saturday, December 10, 2016 1:30 PM IST
കൊച്ചി: ഇന്നലെ പവന് 240 രൂപ കുറഞ്ഞതോടെ സ്വർണവില മാർച്ച് 24ലെ നിലയിലേക്കു താണു. 20,960 രൂപ. എട്ടര മാസത്തിനു ശേഷമാണ് പവൻ 21,000 രൂപയ്ക്കു താഴെയാകുന്നത്.

കറൻസി പിൻവലിക്കൽ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് 23,480 രൂപയിലെത്തിയ സ്വർണം പിന്നീട് ദിവസേനയെന്നോണം താഴുകയായിരുന്നു. ഒന്നര മാസംകൊണ്ട് പവന് 2,520 രൂപ ഇടിഞ്ഞു.

ആഗോളവിപണിയിലെ ഇടിവും ഇതിനു കാരണമായി. കഴിഞ്ഞ 30 ദിവസത്തിനിടെ പത്തു ശതമാനമാണ് വിദേശവില താണത്. കേരളത്തിലും സമാനമാണ് വിലയിടിവ്. ഔൺസിന് 1160 ഡോളറിലാണ് വിദേശവില. ജനുവരി ആദ്യം 1050 ഡോളറായിരുന്നത് ജൂലൈയിൽ 1365 ഡോളർവരെ കയറിയിട്ട് താഴുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.