കോഴിക്കോട് : കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച, 2022 ഓടെ എല്ലാവർക്കും പാർപ്പിടം പദ്ധതിക്കു പിന്തുണയേകാൻ മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള മലബാർ ഡെവലപ്പേഴ്സ് രംഗത്ത്. സ്വന്തമായി വീട് എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നുകൊണ്ട് താങ്ങാവുന്ന വിലയിലുള്ള മൂന്നൂറോളം ബജറ്റ് വീടുകൾ കോഴിക്കോട്ടും തിരുവനന്തപുരത്തുമായി നിർമാണത്തിന്റെ അവസാന ഘട്ടത്തിലെത്തി. 40 മുതൽ 60 വരെ സ്ക്വയർ മീറ്റർ കാർപ്പറ്റ് വിസ്തീർണമുള്ള വീടുകൾക്ക് ബജറ്റിൽ നികുയിളവ് നൽകിയിട്ടുണ്ട്.
മലബാർ ഡെവലപ്പേഴ്സിന്റെ വീടുകൾ തെരഞ്ഞെടുക്കുന്നവർക്ക് കുറ്റമറ്റ വില്പനാനന്തരസേവനം നൽകിവരുന്നുണ്ട്. എം 24 എന്ന പേരിൽ സേവന മാതൃക ഇതിനായി ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇന്റീരിയർ ഡിസൈനിംഗ്, ഇൻഷ്വറൻസ് പരിരക്ഷ, ലാൻഡ്സ്കേപ്പിംഗ്, ജൈവ കൃഷിക്കുള്ള സൗകര്യങ്ങൾ, അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യങ്ങൾ, പ്രിഫറൻസ് കാർഡ്, ഹൗസ് കീപ്പിംഗ്, ട്രാവൽ ഡെസ്ക്, ഡോർ ഡെലിവറി, മെഡിക്കൽ ക്ലിനിക്, ഇലക്ട്രിക്കൽ - പ്ലംബിംഗ് സേവനങ്ങൾ, താമസം മാറുന്നതിനുള്ള സൗകര്യങ്ങൾ, കമ്യൂണിറ്റി ആക്ടിവിറ്റി, ക്ലബ് അംഗത്വം, പെസ്റ്റ് കണ്ട്രോൾ, മൊബൈൽ ആപ്, എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് എം 24 മാതൃകയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനകം രണ്ടു ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട-വ്യവസായ സമുച്ചയങ്ങൾ മലബാർ ഡെവലപ്പേഴ്സ് നിർമിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.