അവശ്യമരുന്നുകൾക്കു വില വർധിക്കും
അവശ്യമരുന്നുകൾക്കു വില വർധിക്കും
Tuesday, June 13, 2017 12:04 PM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) വ​രു​ന്ന​തോ​ടെ അ​വ​ശ്യ​മ​രു​ന്നു​ക​ൾ മി​ക്ക​വ​യു​ടെ​യും വി​ല​യി​ൽ വ​ർ​ധ​ന ഉ​ണ്ടാ​കും. ഇ​പ്പോ​ൾ ഒ​ന്പ​തു ശ​ത​മാ​നം എ​ക്സൈ​സ് ഡ്യൂ​ട്ടി ഉ​ള്ള സ്ഥാ​ന​ത്ത് 12 ശ​ത​മാ​ന​മാ​ണു ജി​എ​സ്ടി വ​രു​ന്ന​ത്. ഇ​തു​വ​ഴി 2.29 ശ​ത​മാ​നം വി​ലവ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കാ​മെ​ന്നു നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) അ​റി​യി​ച്ചു.

എ​ന്നാ​ൽ, പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു ലാ​ഭ​മു​ണ്ട്. ഇ​ൻ​സു​ലി​ൻ നി​കു​തി അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​യും. ഇ​പ്പോ​ൾ ഒ​ന്പ​തു ശ​ത​മാ​ന​മാ​ണു നി​കു​തി. ഇ​തു 12 ആ​ക്കാ​നു​ള്ള ശി​പാ​ർ​ശ​യാ​ണ് മാ​റ്റി​യ​ത്.


ഇ​പ്പോ​ൾ അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് എ​ക്സൈ​സ് ഡ്യൂ​ട്ടി​ക്കു മു​ന്പു​ള്ള പ​ര​മാ​വ​ധി വി​ല്പ​ന വി​ല എ​ൻ​പി​പി​എ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​നി അ​തി​നു പു​റ​മേ ജി​എ​സ്ടി നി​ര​ക്ക് ഈ​ടാ​ക്ക​ണം. ചി​ല ഇ​നം മ​രു​ന്നു​ക​ൾ​ക്ക് നി​കു​തി ഭാ​രം ക​ന്പ​നി​ക​ൾ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് എ​ൻ​പി​പി​എ ചെ​യ​ർ​മാ​ൻ ഭു​പേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ഹെ​പാ​രി​ൻ, വാ​ർ​ഫാ​രി​ൻ, ഡി​ൽ​ട്യാ​സെം, ഡ​യ​സെ​പാം, ഇ​ഞ്ചു​പ്രോ​ഫെ​ൻ, പ്രൊ​പ്രാ​നോ​ളോ​ൾ, ഇ​മാ​റ്റി​നി​ബ് തു​ട​ങ്ങി​യ അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്കെ​ങ്കി​ലും നി​യ​ന്ത്രി​ത വി​ല പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.