ടിസിഎസിന്‍റെ ലാഭം കുറഞ്ഞു
Thursday, July 13, 2017 12:05 PM IST
മും​ബൈ: ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ 2017-18 ധ​ന​കാ​ര്യ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ലാ​ഭ​മാ​ണ് ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ടി​സി​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തീ​ക്ഷി​ച്ച​തി​ലും താ​ഴെ​യാ​ണി​ത്. ഡോ​ള​റു​മാ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യം ഉ​യ​ർ​ന്ന​തു ലാ​ഭ​ത്തെ ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ അ​റ്റാ​ദാ​യം 10 ശ​ത​മാ​നം താ​ഴ്ന്ന് 5,945 കോ​ടി രൂ​പ​യാ​യി. ആ​റു ശ​ത​മാ​നം വ​ര​യേ താ​ഴൂ എ​ന്നാ​യി​രു​ന്നു ബൂ​മ​റാം​ഗി​ന്‍റെ പ്ര​വ​ച​നം.


വ​രു​മാ​നം 0.2 ശ​ത​മാ​നം താ​ഴ്ന്ന് 29,584 കോ​ടി രൂ​പ​യാ​യി. ഡോ​ള​ർ ക​ണ​ക്കി​ൽ വ​രു​മാ​നം 3.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 460 കോ​ടി ഡോ​ള​റാ​യി. ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ രൂ​പ​യു​ടെ മൂ​ല്യം 0.6 ശ​ത​മാ​നം ഉ‍യ​ർ​ന്നി​രു​ന്നു. അ​താ​ണ് ലാ​ഭ​ത്തി​ലും വ​രു​മാ​ന​ത്തി​ലും പ്ര​തി​ഫ​ലി​ച്ച​ത്. റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ക്രി​സി​ൽ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ രൂ​പ​യു​ടെ മു​ന്നേ​റ്റം ക​യ​റ്റു​മ​തി​ക്കാ​രു​ടെ ലാ​ഭ​ത്തി​ൽ 2-3 ശ​ത​മാ​നം കു​റ​വു​ണ്ടാ​ക്കു​മെ​ന്നു സൂ​ചി​പ്പി​ച്ചി​രു​ന്നു.