പ​ണ​യ ഇ​ട​പാ​ടു​ക​ൾ​ക്കായി ഫെഡറൽ ബാങ്കിന്‍റെ ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റ് പ്രവർത്തനം തുടങ്ങി
Saturday, July 15, 2017 11:54 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് മ​​​റൈ​​​ൻ​​ഡ്രൈ​​​വ് ശാ​​​ഖ​​​യി​​​ൽ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ പോ​​​യി​​​ന്‍റ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഉ​​ദ്ഘാ​​ട​​നം ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഗ​​​ണേ​​​ശ് ശ​​​ങ്ക​​​ര​​​ൻ നി​​ർ​​വ​​ഹി​​ച്ചു.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും നെ​​റ്റ്‌​​വ​​ർ​​​ക്ക് വ​​​ണി​​​ന്‍റെ ഹെ​​​ഡു​​​മാ​​​യ ജോ​​​സ് വി. ​​​ജോ​​​സ​​​ഫ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും റീ​​​ടെ​​​യി​​ൽ ബാ​​​ങ്കിം​​ഗി​​ന്‍റെ ഹെ​​​ഡു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ത്യു, സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും എ​​​റ​​​ണാ​​​കു​​​ളം സോ​​​ണ​​​ൽ ഹെ​​​ഡു​​​മാ​​​യ സ​​​ണ്ണി എ​​​ൻ.​​​വി. തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


സ്വ​​​കാ​​​ര്യ​​​ത​​​യ്ക്കു ഭം​​​ഗം വ​​​രാ​​​തെ ത​​​ന്നെ ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്കു വേ​​​ഗ​​​ത്തി​​​ൽ ഇ​​​വി​​​ടെ സ്വ​​​ർ​​​ണ​​പ്പ​​​ണ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​മെ​​ന്ന​​​താ​​​ണു പ്ര​​​ത്യേ​​​ക​​​ത.