100 കോടിയുടെ നിറവിൽ വാട്സ്ആപ്
100  കോടിയുടെ നിറവിൽ വാട്സ്ആപ്
Thursday, July 27, 2017 11:32 AM IST
ക​ലി​ഫോ​ർ​ണി​യ: ജ​ന​പ്രി​യ ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​ന് 100 കോ​ടി സ്ഥി​രം ഉ​പ​യോ​ക്താ​ക്ക​ൾ! ക​ഴി​ഞ്ഞ വ​ർ​ഷം 100 കോ​ടി മാ​സ ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് വാ​ട്സ്ആ​പ് പി​ന്നി​ട്ടി​രു​ന്നു. സ്നാ​പ്ചാ​റ്റ് സ്റ്റോ​റി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച പു​തി​യ സ്റ്റാ​റ്റ​സ് ഫീ​ച്ച​ർ പ്ര​തി​ദി​ന ഉ​പ​യോ​ക്താ​ക്ക​ളി​ൽ 25 കോ​ടി പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് വാ​ട്സ്ആ​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്.

പ്ര​തി​മാ​സ ആ​ക്ടീ​വ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 130 കോ​ടി​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 60 ഭാ​ഷ​ക​ളി​ലാ​യി ഒ​രു ദി​വ​സം 5,500 കോ​ടി മെ​സേ​ജു​ക​ൾ വാ​ട്സ്ആ​പ് വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ 100 കോ​ടി വീ​ഡി​യോ​ക​ളും 450 കോ​ടി ചി​ത്ര​ങ്ങ​ളും ഒ​രു ദി​വ​സം അ​യ​യ്ക്ക​പ്പെ​ടു​ന്നു​ണ്ട്.


2014ൽ ​വാ​ട്സ്ആ​പ്പി​നെ ഫേ​സ്ബു​ക്ക് ഏ​റ്റെ​ടു​ക്കു​ന്പോ​ൾ 45 കോ​ടി പ്ര​തി​മാ​സ ഉ​പ​യോ​ക്താ​ക്ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.