ടെലികോം മേഖലയിൽ യുദ്ധം: മികച്ച ഓഫർ ഏതു കമ്പനിയുടേത്?
ടെലികോം മേഖലയിൽ യുദ്ധം: മികച്ച  ഓഫർ ഏതു കമ്പനിയുടേത്?
Monday, August 7, 2017 11:37 AM IST
മും​ബൈ: വ​രി​​ക്കാ​ർ ത​ങ്ങ​ളെ കൈ​വി​ട​രു​തെ​ന്ന ലക്ഷ്യവുമായി പ്ര​മു​ഖ ക​മ്പ​നി​ക​ൾ ഡാ​റ്റാ പ്ലാ​നു​ക​ൾ തു​ട​രെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടെ​ലി​കോം മേ​ഖ​ല​യി​ൽ യു​ദ്ധം മു​റു​കി. റി​ല​യ​ൻ​സ് ജി​യോ​യു​ടെ ഫീ​ച്ച​ർ​ഫോ​ണാ​യ ജി​യോ​ഫോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ലി​യൊ​രു വി​പ്ല​വ​ത്തി​നാ​ണ് വ​ഴി​യൊ​രു​ക്കി​യി​രി​ക്കിയ​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ എ​ന്നീ മു​ൻ​നി​ര ക​മ്പ​നി​ക​ൾ 84 ദി​വ​സ​ത്തേ​ക്ക് 84 ജി​ബി 4ജി ​ഡാ​റ്റാ പ്ലാ​നു​ക​ൾ പ്രഖ്യാപിച്ചതാണ് വ​രി​ക്കാ​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യത്. ഏ​താ​ണ് ത​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മെ​ന്നു​ള്ള ലാഭചിന്ത​യാ​ണ് അ​തി​നു കാ​ര​ണം.

ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ​യും വോ​ഡ​ഫോ​ണി​ന്‍റെ​യും വ​രു​മാ​ന​ത്തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഇ​പ്പോ​ൾ ജി​യോ​യു​ടെ കൈ​വ​ശ​മാ​ണ്. വി​പ​ണി​യി​ലെ ഈ ​ത​ള​ർ​ച്ച മ​റി​ക​ട​ക്കാ​ൻ ആ​വി​ഷ്ക​രി​ച്ച പ്ലാ​നാ​ണ് 84 ദി​വ​സ​ത്തേ​ക്ക് 84 ജി​ബി 4ജി ​ഡാ​റ്റ. ഒ​പ്പം പ​രി​ധി​യി​ല്ലാ​ത്ത സം​സാ​രസ​മ​യ​വും. 400 രൂ​പ​യ്ക്കു താ​ഴെ​യു​ള്ള ഈ ​പ്ലാ​നു​ക​ൾ മു​ന്പ് 399 രൂ​പ​യ്ക്ക് ജി​യോ പ്ര​ഖ്യാ​പി​ച്ച പ്ലാ​നി​നു ബ​ദ​ലാ​ണ്. മൂ​ന്നു ക​മ്പ​നി​ക​ളും ഏ​ക​ദേ​ശം ഒ​രേ നി​ര​ക്കി​ൽ ഒ​രേ സേ​വ​നം ന​ല്കു​ന്പോ​ൾ ഏ​താ​യി​രി​ക്കും കൂ​ടു​ത​ൽ മി​ക​ച്ച​തെ​ന്ന് ഒ​ന്നു വി​ല​യി​രു​ത്തേ​ണ്ടി​വ​രും.

എ​യ​ർ​ടെ​ലി​ന്‍റെ `399 പ്ലാ​ൻ

399 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ഒ​രു ജി​ബി അ​തി​വേ​ഗ 4ജി ​ഡാ​റ്റ 84 ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്കാ​ണ് എ‍യ​ർ​ടെ​ൽ ഓ​ഫ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗ ഡാ​റ്റ​യ്ക്കൊ​പ്പം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​രി​ധി​യി​ല്ലാ​തെ ലോ​ക്ക​ൽ/​എ​സ്ടി​ഡി സം​സാ​ര​സ​മ​യ​വും ല​ഭി​ക്കും. 4ജി ​സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഹാ​ൻ​ഡ്സെ​റ്റു​ക​ളി​ൽ 4ജി ​സിം ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​സേ​വ​നം ല​ഭ്യ​മാ​കൂ. മ​റ്റ് ഓ​ഫ​റു​ക​ളൊ​ന്നും ഈ ​പ്ലാ​നി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സൗ​ജ​ന്യ എ​സ്എം​എ​സ് ന​ല്കു​ന്നുമി​ല്ല.


399 രൂ​പ​യു​ടെ ഓ​ഫ​റി​നൊ​പ്പം 244 രൂ​പ​യു​ടെ പ്ലാ​നും എ​യ​ർ​ടെ​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ എ​യ​ർ​ടെ​ൽ നെ​റ്റ്‌​വ​ർ​ക്കി​നു​ള്ളി​ൽ പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​മൂ​ല്യം ല​ഭി​ക്കും. കൂ​ടാ​തെ 70 ദി​വ​സ​ത്തേ​ക്ക് പ്ര​തി​ദി​നം ഒരു ജി​ബി അ​തി​വേ​ഗ 4ജി ​ഡാ​റ്റ​യും. ഇ​തി​നൊ​പ്പ​ം മ​റ്റ് ഓ​ഫ​റു​ക​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സൗ​ജ​ന്യ എ​സ്എം​എ​സ് ഇ​ല്ല.

വോ​ഡ​ഫോ​ണി​ന്‍റെ `352 പ്ലാൻ

പ്ര​തി​ദി​നം ഒരു ജി​ബി അ​തി​വേ​ഗ 4ജി ​ഡാ​റ്റ​യ്ക്കൊ​പ്പം സൗ​ജ​ന്യ റോ​മി​ംഗും പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​മൂ​ല്യ​വും 84 ദി​വ​സ​ത്തേ​ക്ക് ആ​സ്വ​ദി​ക്കാം.
എ​യ​ർ​ടെ​ലി​നേ​ക്കാ​ളും ഒ​രു​പ​ടി മു​ന്നി​ലാ​ണ് വോ​ഡ​ഫോ​ണി​ന്‍റെ ഈ ഓ​ഫ​ർ. സൗജന്യ എ​സ്എം​എ​സു​ക​ൾക്കു പരിധി യില്ല.

ജി​യോ​യു​ടെ `399 പ്ലാ​ൻ

ടെ​ലി​കോം മേ​ഖ​ല​യു​ടെ പ്ര​ശ്ന​ക്കാ​ര​ന്‍റെ 399 രൂ​പ​യു​ടെ പ്ലാ​നി​ൽ പ്ര​തി​ദി​നം ഒരു ജി​ബി 4 ജി ​ഡാ​റ്റ 84 രൂ​പ​യ്ക്കു ല​ഭി​ക്കും. ഇ​തി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ്ലാ​നി​ൽ പ​രി​ധി​യി​ല്ലാ​ത്ത വോ​ൾ​ട്ടി ലോ​ക്ക​ൽ/​എ​സ്ടി​ഡി സം​സാ​ര​മൂ​ല്യം എ​ല്ലാ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലേ​ക്കും ല​ഭി​ക്കും. പ​രി​ധി​യി​ല്ലാ​തെ ലോ​ക്ക​ൽ/​എ​സ്ടി​ഡി എ​സ്എം​എ​സു​ക​ളു​മു​ണ്ട്.

ഇ​തുകൂ​ടാ​തെ, 309 രൂ​പ​യു​ടെ ഓ​ഫ​റി​ൽ പ്ര​തി​ദി​നം 1ജി​ബി 4ജി ​ഡാ​റ്റ വീ​തം 56 ദി​വ​സ​ത്തേ​ക്ക് ആ​സ്വ​ദി​ക്കാം. 399 രൂ​പ​യു​ടെ ഓ​ഫ​റി​നൊ​പ്പ​മു​ള്ള മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തി​നും ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.