ആക്സിസ് ബാങ്ക് സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ കുറച്ചു
ആക്സിസ് ബാങ്ക് സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ കുറച്ചു
Tuesday, August 8, 2017 11:33 AM IST
മും​ബൈ: സ്വ​കാ​ര്യ​മേ​ഖ​ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ആ​ക്സി​സ് ബാ​ങ്ക് സേ​വിം​ഗ്സ് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കു​റ​ച്ചു. 50 ല​ക്ഷം രൂ​പ വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ 3.50 ശ​ത​മാ​ന​മാ​യാ​ണു കു​റ​ച്ച​ത്. 50 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴുള്ള നാ​ലു ശ​ത​മാ​നം പ​ലി​ശ തു​ട​രു​മെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​റ്റു ബാ​ങ്കു​ക​ളു​ടെ സ​മാ​ന തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്സി​സ് ബാ​ങ്കും പ​ലി​ശ​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

നേ​ര​ത്തേ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള സേ​വിം​ഗ്സു​ക​ൾ​ക്ക് പ​ലി​ശ നാ​ലു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് മൂ​ന്ന​ര ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. എ​സ്ബി​ഐ​യു​ടെ 90 ശ​ത​മാ​നം സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളും ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള​താ​യ​തി​നാ​ൽ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യി​രു​ന്നു.


50 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള പ​ലി​ശ നാ​ലി​ൽ​നി​ന്ന് മൂ​ന്ന​ര ശ​ത​മാ​ന​മാ​ക്കി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യും പു​തു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.