ജിയോ ടിവി ഇനി കംപ്യൂട്ടറിലും ലാപ്ടോപ്പിലും കാണാം
Sunday, December 17, 2017 11:17 AM IST
മും​ബൈ: ജി​യോ സി​നി​മ എ​ന്ന ക​ണ്ടെ​ന്‍റ് പ്ലാ​റ്റ്ഫോം ര​ഹ​സ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ലൈ​വ് ടി​വി വാ​ച്ചിം​ഗ് പ്ലാ​റ്റ്ഫോ​മും ജി​യോ ആ​വി​ഷ്ക​രി​ച്ചു. ജി​യോ ടി​വി​യു​ടെ വെ​ബ് പ​തി​പ്പ് വേ​ണ​മെ​ന്ന ജി​യോ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച് ലാ​പ്ടോ​പ്പു​ക​ളി​ലും കം​പ്യൂ​ട്ട​റു​ക​ളി​ലും ജി​യോ​ടി​വി കാ​ണാ​ൻ സാ​ധി​ക്കും. http://jiotv.comൽ ​പ്ര​വേ​ശി​ച്ചാ​ൽ ലൈ​വാ​യി ടി​വി കാ​ണാ​ൻ സാ​ധി​ക്കും. ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലെ ജി​യോ ടി​വി ആ​പ്ലി​ക്കേ​ഷ​നു സ​മ​മാ​ണ് ഇ​തും.


ജി​യോ ടി​വി കം​പ്യൂ​ട്ട​റി​ൽ കാ​ണാ​ൻ ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ജി​യോ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യ​ണം. ജി​യോ സി​നി​മ​യു​ടെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​ത​ന്നെ. ചു​രു​ക്ക​ത്തി​ൽ ജി​യോ വ​രി​ക്കാ​ർ​ക്കു മാ​ത്ര​മേ ജി​യോ ടി​വി ഇ​ത്ത​ര​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കൂ. ബി​സി​ന​സ് ന്യൂ​സ്-8, ഭ​ക്തി-41, വി​നോ​ദ- 106, ഇ​ൻ​ഫോ​ടെ​ൻ​മെ​ന്‍റ്-34, കു​ട്ടി​ക​ൾ​ക്ക് - 26, ലൈ​ഫ്സ്റ്റൈ​ൽ-14, സി​നി​മ-44, സം​ഗീ​തം-40, വാ​ർ​ത്ത-174, സ്പോ​ർ​ട്സ്-21 തു​ട​ങ്ങി 550ല​ധി​കം ചാ​ന​ലു​ക​ളാ​ണ് ജി​യോ ടി​വി ന​ല്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.