എയർ ഇന്ത്യയുടെ വരുമാനം കൂടി
Monday, May 14, 2018 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​ക്ക് അ​ല്പം ആ​ശ്വാ​സം. 2018 മാ​ർ​ച്ച്-​ഏ​പ്രി​ൽ കാ​ല​യ​ള​വി​ൽ വ​രു​മാ​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ദീ​പ് സിം​ഗ് ഖ​രോ​ല പ​റ​ഞ്ഞു. റൂ​ട്ട് വി​ല​യി​രു​ത്ത​ൽ, ഓ​രോ വി​മാ​ന​ത്തി​ന്‍റെ​യും പ​റ​ക്ക​ൽ സ​മ​യം ഉ​യ​ർ​ത്ത​ൽ, കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യാ​ണ് വ​രു​മാ​നം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്‌​ട്ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത് -​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ച്ച്-​ഏ​പ്രി​ൽ കാ​ല​ഘ​ട്ട​ത്തി​ൽ‌ വ​രു​മാ​നം 20 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,000 കോ​ടി രൂ​പ​യാ​യി. ചെ​ല​വ് ഉ​യ​ര​ത്തി​ൽ​ത്ത​ന്നെ തു​ട​രു​ന്നു. വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് ക​മ്പ​നി​ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ ന​ല്കു​ന്ന​ത്.


വ​രു​മാ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ളി​ൽ​നി​ന്നാ​ണ്. ടെ​ൽ അ​വീ​വ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തു​ട​ങ്ങി​യ പു​തി​യ സ​ർ​വീ​സു​ക​ൾ മി​ക​ച്ച വ​രു​മാ​നം നേ​ടു​ന്നു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് മാ​ർ​ക്ക​റ്റ് വി​ഹി​ത​ത്തി​ന്‍റെ 13.4 ശ​ത​മാ​ന​മാ​ണ് എ​യ​ർ ഇ​ന്ത്യ​ക്കു​ള്ള​ത്.