റായ്പുര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 പ്ളേ ഓഫ് യോഗ്യതാ റൌണ്ടില്‍ മുംബൈ ഇന്ത്യന്‍സ് സതേണ്‍ എക്സ്പ്രസിനെ ഒമ്പതു വിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ ക്ളബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 51 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്ന സിമോണ്‍സിന്റെയും മൈക്ക് ഹസിയുടെയും (40 പന്തില്‍ 60) മികവില്‍ മുംബൈ ഇന്ത്യന്‍സ് 16.2 ഓവറില്‍ ജയത്തിലെത്തി.