50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് തുടക്കമായി; ആദ്യദിനം ഗംഭീര സ്വീകരണം
Friday, July 4, 2025 11:59 AM IST
കോട്ടയം: അമ്പതു ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് തുടക്കമായി. ആദ്യദിനം ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫർ വിൽപ്പന ഞായറാഴ്ച വരെ തുടരും. ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ ഷോപ്പിംഗ് നടത്താൻ സാധിക്കും.
വിലക്കുറവ് വിൽപ്പനയുടെ ഭാഗമാകാൻ മാളിലേക്ക് ജനപങ്കാളിത്തം ഏറുകയാണ്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക പാർക്കിംഗ് സജ്ജീകരണവും മാളിനും പുറത്തുമായി ഒരുക്കിയിട്ടുണ്ട്.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വിൽപ്പനയുടെ ഭാഗമാകും. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ
ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.
ഇതിനു പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയുംഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ ഒമ്പതിനു തുറക്കുന്ന മാൾ പുലർച്ചെ രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കും.
ലുലു ഹാപ്പിനെസ് അംഗമായതിനു ശേഷം, 2,500 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്കായി ഷോപ്പ് ആൻഡ് വിൻ ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് ടൊയോട്ട ഗ്ലാൻസ കാറും, ഹീറോ മാവ്റിക്ക് 440 ബൈക്കുമാണ്. മറ്റ് അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു.