നാടകാന്ത്യം ലിവര്‍പൂള്‍
Monday, October 20, 2014 11:01 PM IST
ലണ്ടന്‍: രണ്ട് സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിനു വിജയം. നാടകീയമുഹൂര്‍ത്തങ്ങള്‍ അരങ്ങുതകര്‍ത്ത മത്സരത്തില്‍ ലിവര്‍പൂള്‍ 3-2ന് ക്വീന്‍സ്പാര്‍ക്ക് റെയ്ഞ്ചേഴ്സിനെ കീഴടക്കി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം റിച്ചാര്‍ഡ് ഡുനെയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ 67-ാം മിനിറ്റില്‍ മുന്നിലെത്തി. ഡുനെയുടെ കരിയറിലെ 10-ാം സെല്‍ഫ് ഗോളായിരുന്നു അത്. 87-ാം മിനിറ്റില്‍ എഡു വാര്‍ഗസിലൂടെ ആതിഥേയര്‍ 1-1ല്‍ എത്തി. എന്നാല്‍, 90-ാം മിനിറ്റില്‍ സ്റീവന്‍ ജെറാര്‍ഡിന്റെ പാസില്‍നിന്ന് കുട്ടീഞ്ഞോ ചെമ്പടയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വാര്‍ഗസ് വീണ്ടും ക്വീന്‍സ്പാര്‍ക്കിനു സമനില നല്കി. എന്നാല്‍, മൂന്നു മിനിറ്റിനുശേഷം സ്റീവന്‍ കൌള്‍കര്‍ സ്വന്തം വല ചലിപ്പിച്ചതോടെ ലിവര്‍പൂള്‍ 3-2ന്റെ ജയംനേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.