ദേശീയ യൂത്ത് അത്ലറ്റിക്സ് : പെണ്‍മികവില്‍ കേരളം
ദേശീയ യൂത്ത് അത്ലറ്റിക്സ് : പെണ്‍മികവില്‍ കേരളം
Sunday, April 19, 2015 11:43 PM IST
പനാജി: മലയാളി പെണ്‍കുട്ടികള്‍ ട്രാക്കില്‍ വിസ്മയം തീര്‍ത്തപ്പോള്‍ ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ഓവറോള്‍ കിരീടം. പെണ്‍കുട്ടികള്‍ അവസാനദിവസം നേടിയ അഞ്ചു സ്വര്‍ണമാണ് ആദ്യദിനം മുതല്‍ മുന്നിലായിരുന്ന ഹരിയാനയെ പിന്തള്ളാന്‍ കേരളത്തെ തുണച്ചത്. 156 പോയിന്റോടെ കേരളം ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചപ്പോള്‍ ഹരിയാനയുടെ സമ്പാദ്യം 122.5 ലൊതുങ്ങി.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ സയന (1:02.58) ദേശീയ റിക്കാര്‍ഡ് തിരുത്തുന്നതിനും ജിഎംസി സ്റേഡിയം സാക്ഷിയായി. 2004ല്‍ കേരളത്തിന്റെ തന്നെ ഗീത റോബി സ്ഥാപിച്ച (1:03.43) റിക്കാര്‍ഡാണ് പഴങ്കഥയായത്. ആണ്‍കുട്ടികളില്‍ ആശിഷ് ജഖറും പെണ്‍കുട്ടികളില്‍ രശ്മി ഷേര്‍ഖറും മീറ്റിന്റെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.


ജിസ്ന മാത്യു (200 മീറ്റര്‍), സി. ബബിത (800 മീറ്റര്‍), രുഗ്മാ ഉദയന്‍ (ട്രിപ്പിള്‍ ജംപ്) എന്നിവര്‍ക്കൊപ്പം മെഡ്ലേ റിലേ ടീമും കേരളത്തിനായി അവസാനദിനം കനകമണിഞ്ഞു. ജിസ്ന കഴിഞ്ഞദിവസം 400 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. അവസാനദിനം മെഡല്‍ നേടിയ മറ്റു കേരള താരങ്ങള്‍: എ. റഷീദ് (വെള്ളി-ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്), ബോബി സാബു (വെള്ളി-ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ്), ആണ്‍കുട്ടികളുടെ മെഡ്ലേ റിലേ ടീം, ആതിര മോഹന്‍ (വെങ്കലം-പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണ്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.