വിമര്‍ശങ്ങള്‍ക്കു മറുപടി ബാറ്റുകൊണ്ട്: യുവി
വിമര്‍ശങ്ങള്‍ക്കു മറുപടി ബാറ്റുകൊണ്ട്: യുവി
Thursday, May 7, 2015 11:50 PM IST
മുംബൈ: തന്റെ പ്രകടനത്തെ വിമര്‍ശിക്കുന്നവരെ ബാറ്റ് കൊണ്ട് നേരിടുമെന്ന് യുവ്രാജ് സിംഗ്. 16 കോടി രൂപയ്ക്ക് ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെടുത്ത യുവ്രാജ് സിംഗിന്റെ സീസണിലെ പ്രകടനം തീര്‍ത്തും നിറംമങ്ങിയതായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനെതിരേ 57 റണ്‍സെടുത്തു ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചന നല്കിയിരുന്നു. വിമര്‍ശകരോട് ഏറ്റുമുട്ടാനില്ലെന്നു യുവി പറയുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്: എന്റെ ജോലി ക്രിക്കറ്റ് കളിക്കുകയെന്നതാണ്. വിമര്‍ശകരുടേത് എഴുതുകയെന്നതും. ഞാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്യാറില്ല. അതിനു സമയം കിട്ടാറില്ലെന്നതാണ് വസ്തവം. എന്റെ ജോലി കൂടുതല്‍ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. -യുവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.