വിജേന്ദര്‍ സിംഗ് ഇടിമുഴക്കമായി
വിജേന്ദര്‍ സിംഗ് ഇടിമുഴക്കമായി
Sunday, October 11, 2015 12:07 AM IST
മാഞ്ചസ്റര്‍: ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന്റെ പ്രഫഷണല്‍ ബോക്സിംഗ് അരങ്ങേറ്റം വിജയത്തോടെ. മൂന്നാം ലോകയുദ്ധം എന്നു പേരിട്ട പോരാട്ടത്തില്‍ ബ്രിട്ടീഷ് താരം സോണി വിറ്റിംഗിനെ ഇടിച്ചുവീഴ്ത്തിയാണ് വിജേന്ദര്‍ വിജയമാഘോഷിച്ചത്. ആകെയുണ്ടായിരുന്ന നാലു റൌണ്ടില്‍, മൂന്നാം റൌണ്ടില്‍ എതിരാളിയെ ഇടിച്ചുവീഴ്ത്തിയ വിജേന്ദറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം റൌണ്ട് രണ്ടു മിനിറ്റ് 18 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ത്തന്നെ വിജേന്ദര്‍ ജയംനേടി. മൂന്നു മിനിറ്റാണ് ഒരു റൌണ്ടിന്റെ ദൈര്‍ഘ്യം.

ആദ്യ രണ്ടു റൌണ്ടിലും വിജേന്ദര്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നാം റൌണ്ടില്‍ വിജേന്ദറിന്റെ ഇടിയേറ്റ് വിറ്റിംഗ് സൈഡ് റോപ്പില്‍ വീണു. മികച്ച ആത്മവിശ്വാസത്തേടെയുള്ള പ്രകടനം പുറത്തെടുത്ത വിജേന്ദര്‍, തനിക്ക് പ്രഫഷണല്‍ ബോക്സിംഗില്‍ ഭാവിയുണ്െടന്നു തെളിയിക്കുകയായിരുന്നു. മത്സരം നടന്ന മാഞ്ചസ്റര്‍ അരീനയില്‍ നിരവധി ആരാധകരാണു വിജേന്ദറിനെ പ്രോത്സാഹിപ്പിക്കാനെത്തിയത്. ഇടംകൈയ്ക്കും വലംകൈയ്ക്കുമുള്ള പഞ്ചുകളിലൂടെ വിജേന്ദര്‍ ഏറ്റവും മികച്ച പ്രകടനം തന്നെയാണു നടത്തിയതെന്നു വിധികര്‍ത്താക്കള്‍ വിലയിരുത്തി.


ഒക്ടോബര്‍ 30നു ഹാരോയിലാണ് വിജേന്ദറിന്റെ അടുത്ത പോരാട്ടം. പ്രഫഷണല്‍ ബോക്സിംഗില്‍ അരങ്ങേറിയ വിജേന്ദര്‍ ഒരു മാസം മുമ്പാണ് പരിശീലനം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.