റഷ്യൻ ഹൈജംപ് താരവും മരുന്നടിച്ചു
റഷ്യൻ ഹൈജംപ് താരവും മരുന്നടിച്ചു
Wednesday, May 25, 2016 12:45 PM IST
ലണ്ടൻ: മരുന്നടിയിൽ റഷ്യൻ നാണക്കേട് തീരുന്നില്ല. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ വനിതകളുടെ ഹൈജംപിൽ വെങ്കലം നേടിയ അന്ന ചിച്ചെറോവയാണ് മരുന്നടിയിൽ പിടിക്കപ്പെട്ട പുതിയ താരം. 2008ലെ ഒളിമ്പിക്സിനിടെ ശേഖരിച്ച രക്‌തസാമ്പിളുകളുടെ പുനർപരിശോധനയിലാണ് അന്ന മരുന്ന ഉപയോഗിച്ചെന്ന് തെളിഞ്ഞത്. 2012ൽ ലണ്ടൻ ഒളിമ്പിക്സിൽ അന്ന സ്വർണം നേടിയിരുന്നു. ബെയ്ജിംഗിൽ ശേഖരിച്ച 454 സാമ്പിളുകളാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പരിശോധനയ്ക്ക് അയച്ചിരുന്നത്.

ഈ പരിശോധനയിൽ 31 താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. റിയോയിൽ മത്സരിക്കുന്നതിൽനിന്ന് ഇവരെ വിലക്കുകയും ചെയ്തിരുന്നു. ഇതിൽ 14 പേരും റഷ്യൻ താരങ്ങളായിരുന്നു.ഫൈനലിൽ കളിക്കും:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.