എം.എസ്.കെ. പ്രസാദ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ
എം.എസ്.കെ. പ്രസാദ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ
Wednesday, September 21, 2016 12:06 PM IST
മുംബൈ: മുൻ ഇന്ത്യൻ താരം എം.എസ്.കെ.പ്രസാദിനെ ബിസിസിഐ മുഖ്യ സെലക്ടറായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് പ്രസാദ് അധ്യക്ഷനായി പുതിയ സെലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സെലക്ഷൻ കമ്മിറ്റിയെ അപേക്ഷ ക്ഷണിച്ച് തെരഞ്ഞെടുക്കുന്നതും ഇതാദ്യമാണ്. സന്ദീപ് പാട്ടീൽ അധ്യക്ഷനായ സമിതിയിലും പ്രസാദ് അംഗമായിരുന്നു. ഗഗൻ ഗൂഡ, സരൺദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിൻ പരൻജപെ എന്നിവരാണ് അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാവും പുതിയ സെലക്്ഷൻ കമ്മിറ്റി ആദ്യം തെരഞ്ഞെടുക്കുക. നവംബർ ഒൻപതിനാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. വാർഷിക പൊതുയോഗത്തിൽ ബിസിസിഐ സെക്രട്ടറിയായി അജയ് ഷിർകെയെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ഐസിസിയിലേക്കുള്ള ബിസിസിഐയുടെ പ്രതിനിധിയായി അനുരാഗ് ഠാക്കൂർ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.