മാഡ്രിഡിൽ ബയേൺ‍
Monday, April 17, 2017 11:58 AM IST
മാ​ഡ്രി​ഡ്: എ​വേ മ​ത്സ​ര​ത്തി​ല്‍ 2-1ന്‍റെ ​വി​ജ​യം. അ​തും ക​രു​ത്ത​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ​തി​രേ, ചാ​മ്പ്യ​ന്‍സ് ലീ​ഗ് ര​ണ്ടാം​പാ​ദ ക്വാ​ര്‍ട്ട​റി​ല്‍ സ്വ​ന്തം മൈ​താ​ന​ത്ത് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ നേ​രി​ടു​മ്പോ​ള്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ആ​ത്മ​വി​ശ്വാ​സം അ​ധി​ക​മാ​ണ്. വി​മ​ര്‍ശ​ക​ര്‍ക്ക് ചു​ട്ട മ​റു​പ​ടി ന​ല്‍കി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ഇ​ര​ട്ട​ഗോ​ള്‍ മി​ക​വി​ലാ​ണ് റ​യ​ല്‍ വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​യി​രു​ന്നു റ​യ​ലി​ന്‍റെ വി​ജ​യം.

ഇ​ന്ന് സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ റ​യ​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ അ​വ​രെ അ​ല​ട്ടു​ന്ന ഏ​ക കാ​ര്യം ഗാ​രെ​ത് ബെയ്‌ൽ‍ പ​രി​ക്കു​മൂ​ലം ക​ളി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. വ​ല​തു​കാ​ലി​നു പ​രി​ക്കേ​റ്റ ബെ​യ്‌​ലി​ന് അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന എ​ല്‍ക്ലാ​സി​ക്കോ​യി​ലും ക​ളി​ക്കാ​നാ​വി​ല്ല. ഒ​രു റി​സ്‌​ക് എ​ടു​ക്കാ​ന്‍ ത​ങ്ങ​ള്‍ ത​യാ​റ​ല്ല, അ​തു​കൊ​ണ്ടു​ത​ന്നെ ബെ​യ്‌ൽ‍ ക​ളി​ക്കി​ല്ല- റ​യ​ല്‍ പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍ പ​റ​ഞ്ഞു. ഇ​സ്‌​കോ​യാ​യി​രി​ക്കും ബെ​യ്‌​ലി​നു പ​ക​ര​ക്കാ​ര​നാ​യി വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലാ ​ലി​ഗ പോ​രാ​ട്ട​ത്തി​ല്‍ സ്‌​പോ​ര്‍ട്ടിം​ഗ് ഗി​ജോ​ണെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ റ​യ​ല്‍ മാ​ഡ്രി​ഡ് പോ​യി​ന്‍റ് നി​ല​യി​ല്‍ ത​ല​പ്പ​ത്താ​ണ്. ഇ​സ്‌​കോ​യു​ടെ മി​ന്നും പ്ര​ക​ട​നം ഈ ​വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കു​ന്ന റ​യ​ല്‍ ഈ ​സീ​സ​ണി​ല്‍ ര​ണ്ടു പ്ര​സ്റ്റീ​ജ് കി​രീ​ട​ങ്ങ​ളാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.


ചാ​മ്പ്യ​ന്‍സ് ലീ​ഗ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ഇ​രു​ടീ​മും ഇ​തു​വ​രെ 10 ത​വ​ണ നേ​ര്‍ക്കു​നേ​ര്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​ഞ്ചു ത​വ​ണ റ​യ​ലും അ​ഞ്ചു ത​വ​ണ ബ​യേ​ണും ജ​യി​ച്ചി​ട്ടു​ണ്ട്.
മി​ക​ച്ച ടീ​മാ​യി​ട്ടും സ്വ​ന്തം മൈ​താ​ന​ത്ത് വി​ജ​യി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ബ​യേ​ണ്‍ മ്യൂ​ണി​ക്. റ​യ​ലി​ന്‍റെ മു​ന്‍ പ​രി​ശീ​ല​ക​നാ​യ ആ​ന്‍സ​ലോ​ട്ടി​ക്ക് വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും പ​ഴ​യ ത​ട്ട​ക​ത്തി​ലെ​ത്തു​മ്പോ​ള്‍ ആ​ലോ​ചി​ക്കാ​നേ‍ വ​യ്യ. ത​ന്നെ ഒ​ഴി​വാ​ക്കി​യ റ​യ​ലി​നെ​തി​രേ ആ​ന്‍സ​ലോ​ട്ടി​ക്കും പ്ര​തി​കാ​രം ചെ​യ്യാ​നു​ണ്ട്. മു​ന്നേ​റ്റ​നി​ര​യി​ലെ വൈ​ക​ല്യ​മാ​ണ് ബ​യേ​ണി​നെ അ​ല​ട്ടു​ന്ന​ത്. തോ​മ​സ് മ്യൂ​ള​ര്‍ ഫോ​മി​ന്‍റെ ഏ​ഴ​യ​ല​ത്തു​പോ​ലു​മി​ല്ല. ത​മ്മി​ല്‍ ഭേ​ദം ചി​ലി​യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ അ​ര്‍തു​റോ വി​ദാ​ലാ​ണ്. നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ എ​ല്ലാ​വ​രും ഫോ​മി​ലേ​ക്കു​യ​രു​മെ​ന്നാ​ണ് പ​രി​ശീ​ല​ക​ന്‍റെ പ്ര​തീ​ക്ഷ.