ഇന്ത്യൻ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും
Thursday, May 18, 2017 11:27 AM IST
ന്യൂ​ഡ​ല്‍ഹി: അ​ടു​ത്ത മാ​സം ജ​ര്‍മ​നി​യി​ല്‍ ന​ട​ക്കു​ന്ന ത്രി​രാഷ്‌ട്ര ഹോ​ക്കി ടൂ​ര്‍ണ​മെ​ന്‍റി​ലും ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ലി​ലും ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​തി​രോ​ധ​ത്തി​ലെ മ​ന്‍പ്രീ​ത് സിം​ഗ് ന​യി​ക്കും. സ്ഥി​രം നാ​യ​ക​ന്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് മു​ട്ടി​നു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍ന്ന് ര​ണ്ടു ടൂ​ര്‍ണ​മെ​ന്‍റി​ലും ഉ​ണ്ടാ​വി​ല്ല.


ത്രി​രാഷ്‌ട്ര ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ക്കും ജ​ര്‍മ​നി​ക്കും പു​റ​മേ ബെ​ല്‍ജി​യ​മാ​ണ് മൂ​ന്നാ​മ​ത്തെ ടീം. ​അ​തി​നു​ശേ​ഷം ജൂ​ണ്‍ 15 മു​ത​ല്‍ ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ല്‍ ല​ണ്ട​നി​ല്‍ ന​ട​ക്കും. ലോ​ക ലീ​ഗി​ല്‍ പൂ​ള്‍ ബി​യി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പം കാ​ന​ഡ, നെ​ത​ര്‍ല​ന്‍ഡ്‌​സ്, പാ​ക്കി​സ്ഥാ​ന്‍, സ്‌​കോ​ട്‌​ല​ന്‍ഡ് ടീ​മു​ക​ളാ​ണു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.