ഹൂപ്പത്തോൺ: ഇന്നു മൂന്നാം മത്സരം
ഹൂപ്പത്തോൺ: ഇന്നു മൂന്നാം മത്സരം
Wednesday, November 8, 2017 1:41 PM IST
കോ​ട്ട​യം: ഹൂ​പ്പ​ത്തോ​ൺ ബാ​സ്ക​റ്റ് ബോ​ൾ സീ​രീ​സി​ൽ ഇ​ന്ന​ത്തെ മ​ത്സ​രം ദേ​ശീ​യ ചാ​മ്പ്യ​ന്‍മാ​രാ​യ കേ​ര​ള​ത്തി​നു നി​ര്‍ണാ​യ​ക​മാ​കും. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള റിം​ഗ്‌​വു​ഡ് ഹോ​ക്‌​സ് വ​നി​താ ടീ​മും ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള​വും ത​മ്മി​ലു​ള്ള അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണു കോ​ട്ട​യം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ല്‍ റിം​ഗ്‌​വു​ഡ് ഹോ​ക്‌​സി​നാ​യി​രു​ന്നു വി​ജ​യം. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ല്‍ കൊ​ച്ചി​യി​ലും തൃ​ശൂ​രും ന​ട​ന്ന ര​ണ്ടു വി​ജ​യ​ങ്ങ​ളു​ടെ മു​ന്‍തൂ​ക്കം റിം​ഗ്‌​വു​ഡ് ഹോ​ക്‌​സി​നാ​ണ്.

കേ​ര​ള ബാ​സ്‌​ക​റ്റ് ബാ​ള്‍ അ​സോ​സി​യേ​ഷ​നും മു​ന്‍ ക​ളി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ടീം ​റീ​ബൗ​ണ്ടും സം​യു​ക്ത​മാ​യ​മാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു രാ​ത്രി 6.30നാ​ണു മ​ത്സ​രം. രാ​ജ്യാ​ന്ത​ര ബാ​സ്‌​ക​റ്റ് ബാ​ള്‍ ടീ​മാ​യ റിം​ഗ് വു​ഡ് ഹോ​ക്‌​സ് ആ​ദ്യ​മാ​യാ​ണു കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. 11നു ​തി​രു​വ​ന​ന്ത​പു​ര​ത്തും 12നു ​കോ​ഴി​ക്കോ​ട്ടു​മാ​ണു മ​റ്റു മ​ത്സ​ര​ങ്ങ​ള്‍. മു​ന്‍ ഇ​ന്ത്യ​ന്‍ ടീം ​ക്യാ​പ്റ്റ​നും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ സി.​വി. സ​ണ്ണി​യു​ടെ പ​രി​ശീ​ല​ന​ത്തി​ലാ​ണു കേ​ര​ള ടീം ​മ​ത്സ​രി​ക്കു​ന്ന​ത്. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ പി.​എ​സ്. ജീ​ന, ഗ്രി​മ മെ​ര്‍ലി​ന്‍ വ​ര്‍ഗീ​സ്, പി.​എ​സ്. അ​ഞ്ജ​ന എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്. റിം​ഗ്‌​വു​ഡ് ഹോ​ക്‌​സ് ക്യാ​പ്റ്റ​ന്‍ ഡാ​നി ബോ​ണ​യ്ക്കു തൃ​ശൂ​രി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തി​നാ​ല്‍ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.