ഒ​​ടു​​വി​​ൽ ഇ​​റ്റലി​​ക്കു പ​​രി​​ശീ​​ല​​ക​​നാ​​യി
ഒ​​ടു​​വി​​ൽ ഇ​​റ്റലി​​ക്കു പ​​രി​​ശീ​​ല​​ക​​നാ​​യി
Wednesday, May 16, 2018 1:49 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി റോ​​ബ​​ർ​​ട്ടോ മൻ​​സീ​​നി നി​​യ​​മി​​ത​​നാ​​യി. 1958നു​​ശേ​​ഷം ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടാ​​ൻ ഇ​​റ്റ​​ലി​​ക്കു സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ ജി​​യാ​​ൻ പി​​യെ​​റോ വ​​ൻ​​തു​​റ​​യെ ന​​വം​​ബ​​റി​​ൽ പു​​റ​​ത്താ​​ക്കി​​യ​​തി​​നു​​ശേ​​ഷം അ​​സൂ​​റി​​പ്പ​​ട നാ​​ഥ​​നി​​ല്ലാ ക​​ള​​രി​​യാ​​യി​​രു​​ന്നു.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ഇ​​റ്റ​​ർ​​ മി​​ലാ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു അ​​ന്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ മ​​ൻ​​സീ​​നി. പി​​എ​​സ്ജി, റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന കാ​​ർ​​ലോ​​സ് ആ​​ൻ​​സി​​ലോ​​ട്ടി ഇ​​റ്റ​​ലി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​കു​​മെ​​ന്ന് വാ​​ർ​​ത്ത​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ന​​റു​​ക്കു​​വീ​​ണ​​ത് മൻ​​സീ​​നി​​ക്കാ​​ണ്. ഈ ​​മാ​​സം 28നു ​​ന​​ട​​ക്കു​​ന്ന സൗ​​ദി അ​​റേ​​ബ്യ​​ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​മാ​​ണ് മൻ​​സീ​​നി​​യു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​റ്റ​​ലി​​യു​​ടെ ആ​​ദ്യ പോ​​രാ​​ട്ടം.

ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും മോ​​ശ​​മാ​​യ 20-ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​റ്റ​​ലി ഇ​​പ്പോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.