ബത്രയ്ക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചു
Monday, July 23, 2018 12:45 AM IST
ന്യൂഡൽഹി: ടേബിൾ ടെന്നീസ് വനിതാ താരം മണിക ബത്രയടക്കം ഏഴ് പേർക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചു. മെൽബണിൽ നടക്കുന്ന വേൾഡ് ടൂറിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിനാണ് സീറ്റ് നേരത്തേ ബുക്ക് ചെയ്തുപോയി എന്ന കാരണത്താൽ യാത്ര നിഷേധിച്ചത്. 17 അംഗ സംഘത്തിലെ 10 പേരെയെ ബോർഡിംഗിന് അനുവദിച്ചുള്ളൂ.