റാഫേൽ ന​​ദാ​​ൽ തി​​രി​​ച്ചെ​​ത്തി
റാഫേൽ ന​​ദാ​​ൽ  തി​​രി​​ച്ചെ​​ത്തി
Thursday, April 18, 2024 1:53 AM IST
ബാ​​ഴ്സ​​ലോ​​ണ: പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ​​നി​​ന്ന് ഏ​​റെ​​നാ​​ളാ​​യി വി​​ട്ടു​​നി​​ന്ന സ്പാ​​നി​​ഷ് സൂ​​പ്പ​​ർ താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ തി​​രി​​ച്ചെ​​ത്തി.

ബാ​​ഴ്സ​​ലോ​​ണ ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ​​റൗ​​ണ്ടി​​ൽ ന​​ദാ​​ൽ 6-2, 6-3ന് ​​ഇ​​റ്റ​​ലി​​യു​​ടെ ഫ്ളാ​​വി​​യോ കോ​​ബോ​​ളി​​യെ കീ​​ഴ​​ട​​ക്കി. ഒ​​രു മ​​ണി​​ക്കൂ​​ർ 25 മി​​നി​​റ്റി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ചു. 22 ഗ്രാ​​ൻ​​സ്‌​ലാം സിം​ഗി​ൾ​സ് ​കി​​രീ​​ടം നേ​​ടി​​യ ന​​ദാ​​ൽ 2022 ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​നു​​ശേ​​ഷം ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ടി​​ൽ ആ​​ദ്യ​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു.


ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ ബ്രി​​സ്ബെ​​യ്ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ന​​ദാ​​ൽ ക​​ള​​ത്തി​​ലെ​​ത്തി​​യ ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് ബാ​​ഴ്സ​​ലോ​​ണ ഓ​​പ്പ​​ണ്‍ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.