ക​സ്റ്റ​ഡി നീ​ട്ടി; കേ​ജ​രി​വാ​ളും ക​വി​ത​യും ജ​യി​ലി​ല്‍ തു​ട​രും
ക​സ്റ്റ​ഡി നീ​ട്ടി; കേ​ജ​രി​വാ​ളും ക​വി​ത​യും ജ​യി​ലി​ല്‍ തു​ട​രും
Tuesday, April 23, 2024 3:40 PM IST
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി നേ​താ​വ് കെ. ​ക​വി​ത​യും ജ​യി​ലി​ല്‍ തു​ട​രും. ഇ​രു​വ​രു​ടേ​യും ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി 14 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി.

അ​ടു​ത്ത മാ​സം ഏ​ഴു​വ​രെയാണ് ക​സ്റ്റ​ഡി നീ​ട്ടിയത്. റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ വാ​ദ​ത്തി​നി​ടെ കേ​ജ​രി​വാ​ളി​നെ​യും ക​വി​ത​യെ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ഹാ​ജ​രാ​ക്കിയിരുന്നു. നി​ല​വി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ് കേ​ജ​രി​വാ​ളും ​ക​വി​ത​യും.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ചൻപ്രീത് സിംഗിന്‍റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.

ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ എ​ക്‌​സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ മാ​ര്‍​ച്ച് 21 ന് ​ആ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ചാ​ര​ണ കോ​ട​തി അ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം 15 വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. പി​ന്നീ​ട​ത് 23 വ​രെ​യും നീ​ട്ടി.


നേ​ര​ത്തെ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോടതി തള്ളിയിരുന്നു. മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ജ​രിവാ​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​ട​പാ​ടി​ലൂ​ടെ ല​ഭി​ച്ച 45 കോ​ടി രൂ​പ ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ചെ​ന്നും തെ​ളി​വു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നു ജ​സ്റ്റീ​സ് സ്വ​ര്‍​ണ കാ​ന്ത ശ​ര്‍​മ വി​ധി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<