ര​ണ്ട​ര വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ചെ​ന്ന് മാ​താ​വി​ന്‍റെ പ​രാ​തി; പി​താ​വി​നെ​തി​രെ കേ​സ്
ര​ണ്ട​ര വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ചെ​ന്ന് മാ​താ​വി​ന്‍റെ പ​രാ​തി; പി​താ​വി​നെ​തി​രെ കേ​സ്
Saturday, March 30, 2024 12:23 PM IST
മ​ല​പ്പു​റം: ര​ണ്ട​ര വ​യ​സു​കാ​രി​യെ മ​ര്‍​ദി​ച്ചെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പി​താ​വി​നെ​തി​രെ കേ​സ്. മ​ല​പ്പു​റം കാ​ളി​കാ​വി​ലാ​ണ് സം​ഭ​വം. കു​ട്ടി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​മാ​സം 21നാ​ണ് സം​ഭ​വം. ചാ​ഴി​യോ​ട്ട് ജു​നൈ​ദ് ആ​ണ് കു​ട്ടി​യെ മ​ര്‍​ദി​ച്ച​തെ​ന്ന് അ​മ്മ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ജു​നൈ​ദി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്. ഈ ​മാ​സം 21ന് ​കു​ട്ടി​യെ ജു​നൈ​ദ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നി​രു​ന്നു. തി​രി​കെ വ​ന്ന കു​ട്ടി​ക്ക് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നും മ​ര്‍​ദി​ച്ച​തി​നാ​ലാ​ണ് കു​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​യ​തെ​ന്നും കാ​ണി​ച്ചാ​ണ് മാ​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<