സൂപ്പർ ചെന്നൈ
സൂപ്പർ ചെന്നൈ
Monday, April 29, 2024 12:38 AM IST
ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 78 റ​ൺ​സി​ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ ചെ​ന്നൈ 20 ഓ​വ​റി​ൽ 212/3. ഹൈ​ദ​രാ​ബാ​ദ് 18.5 ഓ​വ​റി​ൽ 134. ടോ​സ് നേ​ടി​യ ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് ചെ​ന്നൈ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റ് ന​ഷ്ട​മാ​യ ചെ​ന്നൈ​യെ ഗെ​യ്ക്‌വാ​ദ്-​ഡാ​ര​ൽ മി​ച്ച​ൽ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് മു​ന്നോ​ട്ടു ന​യി​ച്ചു. 107 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും സ്ഥാ​പി​ച്ച​ത്. മി​ച്ച​ൽ (32 പ​ന്തി​ൽ 52) പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ ശി​വം ദു​ബെ പ​തി​വ് തെ​റ്റി​ക്കാ​തെ അ​നാ​യാ​സം സ്കോ​ർ ചെ​യ്തു. സീ​സ​ണി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ഗെ​യ്ക് വാ​ദ് 98 റ​ണ്‍​സി​ൽ പു​റ​ത്താ​യി. 54 പ​ന്ത് നേ​രി​ട്ട ക്യാ​പ്റ്റ​ൻ 10 ഫോ​റും മൂ​ന്നു സി​ക്സു​മാ​ണ് നേ​ടി​യ​ത്. 20 പ​ന്തി​ൽ നാ​ലു സി​ക്സും ഒ​രു ഫോ​റു​മാ​യി 39 റ​ണ്‍​സ് നേ​ടി​യ ദു​ബെ പു​റ​ത്താ​കെ നി​ന്നു. എം.​എ​സ്. ധോ​ണി​യും (അ​ഞ്ച്) പു​റ​ത്താ​യി​ല്ല.

വ​ൻ സ്കോ​റി​ലേ​ക്കു ബാ​റ്റ് വീ​ശി​യ ഹൈ​ദ​രാ​ബാ​ദി​ന് ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ ട്രാ​വി​സ് ഹെ​ഡി​നെ ന​ഷ്ട​മാ​യി. പി​ന്നീ​ടു​ള്ള വി​ക്ക​റ്റ് വീ​ഴ്ച​ക​ൾ വേ​ഗ​ത്തി​ലാ​യി​രു​ന്നു. 32 റ​ൺ​സ് നേ​ടി​യ എ​യ്ഡ​ൻ മാ​ർ​ക്ര​മാ​ണ് ടോ​പ് സ്കോ​റ​ർ.

IPL പോയിന്‍റ്
ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

രാ​​ജ​​സ്ഥാ​​ൻ 9 8 1 16
കോ​​ൽ​​ക്ക​​ത്ത 8 5 3 10
ചെ​​ന്നൈ 9 5 4 10
ഹൈ​​ദ​​രാ​​ബാ​​ദ് 9 5 4 10
ല​​ക്നോ 9 5 4 10
ഡ​​ൽ​​ഹി 10 5 5 10
ഗു​​ജ​​റാ​​ത്ത് 10 4 6 8
പ​​ഞ്ചാ​​ബ് 9 3 6 6
മും​​ബൈ 9 3 6 6
ബം​​ഗ​​ളൂ​​രു 10 3 7 6
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.