ഹ​മാ​സി​നെ​തി​രേ ക​ര​യു​ദ്ധം ക​ടു​പ്പി​ച്ച് ഇ​സ്ര​യേ​ൽ; ഗാ​സ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ്,ഫോ​ൺ ബ​ന്ധ​ങ്ങ​ൾ തകർന്നു
ഹ​മാ​സി​നെ​തി​രേ ക​ര​യു​ദ്ധം ക​ടു​പ്പി​ച്ച് ഇ​സ്ര​യേ​ൽ; ഗാ​സ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ്,ഫോ​ൺ ബ​ന്ധ​ങ്ങ​ൾ തകർന്നു
Sunday, October 29, 2023 10:02 AM IST
ഗാ​സ: ഹ​മാ​സി​നെ​തി​രേ​യു​ള്ള ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ൽ. വ്യോ​മാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​ട​ക്ക​ൻ ഗാ​സ ല​ക്ഷ്യ​മി​ട്ട് ക​ര​യി​ലൂ​ടെ​യു​ള്ള ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ ശ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം വ്യോ​മാ​ക്ര​മ​ണം കി​ഴ​ക്ക​ൻ ഗാ​സ​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഹ​മാ​സ് നേ​തൃ​ത്വം വ​ട​ക്ക​ൻ ഗാ​സ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് ഇ​സ്ര​യേ​ൽ പ​റ​യു​ന്ന​ത്. ടാ​ങ്കു​ക​ളും ബു​ൾ​ഡോ​സ​റും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​സ്ര​യേ​ൽ സേ​ന വ​ട​ക്ക​ൻ ഗാ​സ​യി​ലേ​ക്കെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു. നി​ര​വ​ധി ഹ​മാ​സ് നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും 150ലേ​റെ ര​ഹ​സ്യ തു​ര​ങ്ക​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​യെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

യു​ദ്ധ​മു​ഖ​ത്ത് ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ഇ​സ്ര​യേ​ൽ കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും എ​തി​രാ​ളി​ക​ളു​ടെ ശ​ക്തി ക്ഷ​യി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ വ​ക്താ​വ് ഡാ​നി​യേ​ൽ ഹാ​ഗ​രി പ​റ​ഞ്ഞു.

എ​ന്നാ​ൽ, എ​ല്ലാ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് നേ​രി​ടു​മെ​ന്നാ​ണു ഹ​മാ​സി​ന്‍റെ മ​റു​പ​ടി. വ​ട​ക്ക​ൻ ഗാ​സ​യി​ൽ​നി​ന്ന് മാ​റ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.


ബോം​ബാ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ്, ഫോ​ൺ ബ​ന്ധ​ങ്ങ​ളെ​ല്ലാം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. യാ​തൊ​രു ത​ര​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല.

ആ​ശ​യ​വി​നി​മ​യം ന​ട​ക്കാ​ത്ത​തി​നാ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന മേ​ഖ​ല​യി​ലേ​ക്ക് ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി​ച്ചു​പോ​കു​ക​യാ​ണെ​ന്ന് ഡ്രൈ​വ​ർ​മാ​രെ ഉ​ദ്ധ​രി​ച്ച് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ ആ​ശ​യ​വി​നി​മ​യം ത​ട​സ്സ​പ്പെ​ടു​ന്ന​ത് അ​തി​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റ ന​ൽ​കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് വാ​ച്ച് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ഇ​ന്ധ​ന​ത്തി​നു​മ​ട​ക്കം ക​ടു​ത്ത ക്ഷാ​മ​മാ​ണ് ഗാ​സ അ​നു​ഭ​വി​ക്കു​ന്ന​ത്. ഒ​രു​ദി​വ​സ​ത്തേ​ക്ക് മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഗാ​സ​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു നി​ഗ​മ​നം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<