ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Wednesday, November 22, 2023 4:55 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ കനത്ത ഏ​റ്റു​മു​ട്ട​ൽ. ര​ജൗ​രി ജി​ല്ല​യി​ലെ ബാ​ജി മാ​ൾ വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്.

വെ​ടി​വ​യ്പ്പി​ൽ സൈ​നി​ക​ർ​ക്ക് പ​രി​ക്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന. വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു.


ജ​മ്മു​കാ​ഷ്മീ​രി​ലെ പി​ർ പ​ഞ്ച​ൽ വ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം വ​ള​രെ ശ​ക്ത​മാ​ണ്. നി​ബി​ഡ വ​ന​മാ​യ പ്ര​ദേ​ശ​ത്തെ ഭൂ​മി​ശാ​സ്ത്ര പ്ര​ത്യേ​ക​ത ഭീ​ക​ര​ർ​ക്ക് ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ര​ജൗ​രി ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<