ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, November 29, 2023 2:03 AM IST
ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സി​ല്‍​ക്യാ​ര ട​ണ​ലി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി . തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് എ​ല്ലാ​വ​രേ​യും വി​കാ​ര​ഭ​രി​ത​രാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ല്‍ കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...​നി​ങ്ങ​ളു​ടെ ധൈ​ര്യ​വും ക്ഷ​മ​യും എ​ല്ലാ​വ​രേ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ഞാ​ന്‍ ആ​ശം​സ​ക​ള്‍ നേ​രു​ന്നു.

ഒ​പ്പം ന​ല്ല ആ​രോ​ഗ്യ​വും. ഒ​രു​പാ​ട് നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ന​മ്മു​ടെ ഈ ​സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ കാ​ണു​മെ​ന്ന​ത് വ​ലി​യ സം​തൃ​പ്തി ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്. ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സ​മ​യ​ത്ത് ഈ ​കു​ടും​ബ​ങ്ങ​ളെ​ല്ലാം കാ​ണി​ക്കു​ന്ന ക്ഷ​മ​യും ധൈ​ര്യ​വും അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.

ഈ ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും ആ​ത്മ​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ ഞാ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു. അ​വ​രു​ടെ ധീ​ര​ത​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ന​മ്മു​ടെ തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കി. ഈ ​ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും അ​ത്ഭു​ത​ക​ര​മാ​യ മാ​തൃ​ക​യാ​ണ് സൃ​ഷ്ടി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​പ്പി​ൽ പ​റ​ഞ്ഞു.

17 ദി​വ​സ​ത്തി​നൊ​ടു​വി​ലാ​ണ് സി​ല്‍​ക്യാ​ര തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി 41 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<