"തെ​ര​ഞ്ഞെ​ടു​ക്ക​ണം'; ഭാ​ര​ത് അ​രി​യെ വെ​ല്ലാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ കെ ​റൈ​സ് എ​ത്തു​ന്നു, പ്ര​ഖ്യാ​പ​നം ഇ​ന്ന്
"തെ​ര​ഞ്ഞെ​ടു​ക്ക​ണം'; ഭാ​ര​ത് അ​രി​യെ വെ​ല്ലാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ കെ ​റൈ​സ് എ​ത്തു​ന്നു, പ്ര​ഖ്യാ​പ​നം ഇ​ന്ന്
Wednesday, March 6, 2024 10:26 AM IST
തി​വ​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ര​ത് റൈ​സി​ന് ബ​ദ​ലാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കെ ​റൈ​സ് എ​ത്തു​ന്നു. സ​പ്ലൈ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 'ശ​ബ​രി കെ-​റൈ​സ്' എ​ന്ന ബ്രാ​ന്‍​ഡി​ലു​ള്ള അ​രി​യു​ടെ വി​ത​ര​ണം. അ​രി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി.

ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലാ​ണ് കെ ​റൈ​സ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക.​ മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യം അ​നു​സ​രി​ച്ചാ​കും ഉ​ദ്ഘാ​ട​ന തീ​യ​തി നിശ്ചയി​ക്കു​ക. റേ​ഷ​ന്‍​കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​രോ മാ​സ​വും അ​ഞ്ച് കി​ലോ അ​രി ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി.

ജ​യ, കു​റു​വ, മ​ട്ട അ​രി​യാ​ണ് സ​പ്ലൈ​കോ സ്റ്റോ​റു​ക​ള്‍ വ​ഴി​യും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജ​യ അ​രി കി​ലോ​ഗ്രാ​മി​ന് 29 രൂ​പ, കു​റു​വ, മ​ട്ട അ​രി​ക്ക് 30 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ഇ​തി​നെ​ക്കാ​ള്‍ കു​റ​വി​ല്‍ കെ ​അ​രി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ലോ​ച​ന​യും സ​ര്‍​ക്കാ​രി​നു​ണ്ട്.


"കെ ​റൈ​സ്' എ​ന്ന് എ​ഴു​തി​യ ക​വ​റി​ലാ​ണ് വി​പ​ണ​നം. ഇ​തി​നാ​യി തു​ണി​സ​ഞ്ചി ത​യാ​റാ​ക്കാ​ന്‍ ഡി​പ്പോ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് സ​പ്ലൈ​കോ സി​എം​ഡി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഭാ​ര​ത് അ​രി തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കെ റൈ​സ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നാ​ണ് പൊ​തു​വി​ല​യി​രു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<