പ്ര​ജ്വ​ൽ രേ​വ​ണ്ണ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: കു​മാ​ര​സ്വാ​മി
പ്ര​ജ്വ​ൽ രേ​വ​ണ്ണ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: കു​മാ​ര​സ്വാ​മി
Tuesday, May 7, 2024 4:37 PM IST
ബം​ഗ​ളൂ​രു : പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രാ​യ കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി.

തെ​ളി​വു​ക​ൾ കൊ​ണ്ടു​വ​ന്ന ആ​ൾ ത​ന്നെ കേ​സി​ൽ ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​മാ​ര​സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. എ​ച്ച്.​ഡി.​രേ​വ​ണ്ണ​ക്കെ​തി​രെ തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​തും കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.


പ്ര​ജ്വ​ൽ രേ​വ​ണ്ണ വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തു​ന്നു എ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​സ്ഐ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<