"ഹോ​ണ​ടി...​ എ​ന്താ​ടോ ന​ന്നാ​വാ​ത്തേ...'; എം​വി​ഡി ഓർമിപ്പിക്കുന്നത്...
Friday, May 10, 2024 1:23 PM IST
റോ​ഡി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഹോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് എം​വി​ഡി. ഓ​രോ ഹോ​ണ​ടി​ക്കു​ശേ​ഷ​വും, ഒ​രാ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക. ന​മ്മു​ടെ റോ​ഡു​ക​ളി​ല്‍ സം​ഭ്രാ​ന്തി പ​ര​ത്താ​തെ ശാ​ന്ത​മാ​യി ഒ​ഴു​കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നാ​ണ് എം​വി​ഡി ഹോ​ണ്‍ ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് എം​വി​ഡി​യു​ടെ കു​റി​പ്പ്.

വ​ഴി മാ​റെ​ടാ മു​ണ്ട​യ്ക്ക​ൽ #@π&@#..” എ​ന്നാ​വും ചി​ല​രു​ടെ ഹോ​ണ​ടി കേ​ട്ടാ​ൽ തോ​ന്നു​ക. ഈ HORN ​ഹോ​ൺ എ​ന്നാ​ൽ കൊ​മ്പ് എ​ന്നാ​ണ​ർ​ഥം. ഇ​മ്മാ​തി​രി കാ​ത​ട​പ്പി​ച്ച് ഹോ​ണ​ടി​ച്ചു വ​രു​ന്ന​വ​നെ​ന്താ കൊ​മ്പു​ണ്ടോ എ​ന്ന് നാ​ട്ടാ​ർ​ക്കും തോ​ന്നു​ക സ്വാ​ഭാ​വി​കം.

ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഹോ​ണി​ല്ലാ​ത്ത ഒ​രു വാ​ഹ​നം ഓ​ടി​ക്കു​ക ചി​ന്തി​ക്കാ​ൻ കൂ​ടി ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. ട​യ​റി​ല്ലെ​ങ്കി​ലും സാ​ര​മി​ല്ല ഹോ​ണി​ല്ലെ​ങ്കി​ൽ.., പ്ര​യാ​സ​മാ​ണ​ല്ലെ. ന​മ്മു​ടെ റോ​ഡ് സം​സ്കാ​ര​ത്തി​ൽ അ​മി​ത പ്രാ​ധാ​ന്യം കാ​ര​ണം റോ​ഡു​ക​ളി​ൽ കാ​തു​ക​ളെ നി​റ​യ്ക്കു​ന്ന​തി​നേ​ക്കാ​ളേ​റെ പോ​ക്ക​റ്റ് കാ​ലി​യാ​ക്കു​ന്നു​മു​ണ്ട് ഹോ​ണു​ക​ൾ.

ചി​ല ഹോ​ണു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യെ വ​രെ ബാ​ധി​ക്കാ​വു​ന്ന​വ​യാ​ണ്. മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ വ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന ഒ​ന്നാ​ണ് അ​മി​ത​ശ​ബ്ദം എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. കൂ​ടാ​തെ സ്ഥി​ര​മാ​യ അ​തി​ന്‍റെ ഉ​പ​യോ​ഗം അ​തു​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കാ​റു​മു​ണ്ട്.

ആ​വേ​ശ​ത്തി​ന​ല്ല, ആ​വ​ശ്യ​ത്തി​ന് മാ​ത്രം. ഓ​രോ ഹോ​ണ​ടി​ക്കു​ശേ​ഷ​വും, ഒ​രാ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക. ന​മ്മു​ടെ റോ​ഡു​ക​ളി​ൽ സം​ഭ്രാ​ന്തി പ​ര​ത്താ​തെ ശാ​ന്ത​മാ​യി ഒ​ഴു​കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം.. എം​വി​ഡി പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.