റൊ​ട്ടി ചു​ടാ​ന്‍ പു​തി​യ വ​ഴി; അ​പ​ക​ട​മെ​ന്ന് നെ​റ്റി​സ​ണ്‍
Wednesday, April 10, 2024 11:25 AM IST
പാ​ച​ക​ത്തി​ല്‍ പ​രീ​ക്ഷ​ണം പ​ല​രും ചെ​യ്യാ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍ പ​ല​തും പു​തി​യ വി​ഭ​വ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. ചി​ല​ത് വി​ജ​യി​ക്കാ​തെ​യും ഇ​രി​ക്കും.

എ​ന്നാ​ല്‍ പാ​ച​കം ചെ​യ്യു​ന്ന വ​ഴി​യി​ല്‍ പ​രീ​ക്ഷ​ണം ഒ​രു​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ് ഒ​രു സ്ത്രീ. ​എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു സ്ത്രീ ​റൊ​ട്ടി ചൂ​ടാ​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​​ത്.

സാ​ധാ​ര​ണ ച​പ്പാ​ത്തി​ക്ക​ല്ലി​ലും മ​റ്റു​മാ​ണ​ല്ലൊ ഇ​ത് ചെ​യ്യാ​റ്. എ​ന്നാ​ല്‍ ഈ ​സ്ത്രീ കു​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പ്ര​വൃത്തി ചെ​യ്യു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ​ര​ത്തി​യ റൊ​ട്ടി കു​ക്ക​റി​ല്‍​വ​ച്ച് ചൂ​ടാ​ക്കി വി​സി​ല​ടി​പ്പി​ക്കു​ന്ന​താ​യി കാ​ണാം.

ഏ​ക​ദേ​ശം അ​ഞ്ചാ​റ് റൊ​ട്ടി​ക​ള്‍ ഒ​രു​മി​ച്ചാ​ണ് അ​വ​ര്‍ ത​യാ​റാ​ക്കു​ന്ന​ത്. ഈ ​കാ​ഴ്ച നെ​റ്റി​സന്‍റെ ശ്ര​ദ്ധ​നേ​ടി. എ​ന്നാ​ല്‍ പ​ല​രും ഈ ​പ്ര​വൃത്തി ഏ​റെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കു​റി​ച്ചു. വെ​ള്ള​മി​ല്ലാ​തെ കു​ക്ക​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ചൂ​ടാ​ക്കി​യാ​ല്‍ പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാം എന്ന് അവര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.