ഈ കി​ളി​യു​ടെ ഒരുകാര്യം; ആ​കെ കു​ഴ​ഞ്ഞ് യു​കെ പോ​ലീ​സ്
Friday, April 12, 2024 2:25 PM IST
പ​ക്ഷി​ക​ള്‍ എ​ത്ര മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് ചൂ​ളം മു​ഴ​ക്കു​ക. അ​ത് കേ​ട്ടി​രി​ക്കാ​ന്‍ ത​ന്നെ എ​ന്തൊ​രാ​ന​ന്ദ​മാ​ണ്. ന​മ്മു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ത​ന്നെ അ​വ മാ​റ്റി​മ​റി​ക്കും. എ​ന്നാ​ല്‍ എ​ല്ലാ പ​ക്ഷി​ക​ളും സ​മ്മാ​നി​ക്കു​ന്ന ശ​ബ്ദം അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല. അ​ത്ത​ര​മൊ​രു ഉ​ദാ​ഹ​ര​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്.

സം​ഭ​വം അ​ങ്ങ് ഇം​ഗ്ല​ണ്ടി​ലാ​ണ്. ഇ​വി​ടെ തെം​സ് വാ​ലി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു സൈറൺ കേ​ട്ട് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. പോ​ലീ​സ് സൈ​റ​ണ്‍ ആ​ണ​വ​ര്‍ കേ​ട്ട​ത്. എ​ന്നാ​ല്‍ പോ​ലീ​സ് വാ​ഹ​നം ആ ​പ​രി​സ​ര​ത്ത് വേ​റെ ക​ണ്ടി​ല്ല താ​നും.

പി​ന്നീ​ടാ​ണ് ഇ​ത് ഒ​രു പ​ക്ഷി​യു​ടെ പ​ണി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് മ​ന​സി​ലാ​യ​ത്. സ്റ്റാ​ര്‍​ലിം​ഗ് എ​ന്ന പ​ക്ഷി​യാ​ണ് ഈ ​അ​നു​ക​ര​ണ വി​രു​ത​ന്‍. ഇ​വ​ന്‍ മ​ര​ത്തിന്‍റെ മു​ക​ളി​ലി​രു​ന്നു പോ​ലീ​സ് വാ​ഹ​ന​ത്തിന്‍റെ സൈ​റ​ണ്‍ അ​ങ്ങ് അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഈ ​പ​ക്ഷി സൈ​റ​ണ്‍ അ​നു​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാം. അ​ത് ഒ​രു മ​ര​ത്തി​ന്‍റെ മു​ക​ളി​ലാ​യി ഇ​രു​ന്നു സൈ​റ​ണ്‍ അ​നു​ക​രി​ക്കു​ക​യാ​ണ്. അ​ത്ര കൃ​ത്യ​മാ​ണ് ഈ ​അ​നു​ക​ര​ണം.

സ്വാ​ഭാ​വി​ക​മാ​യും ആരേ​യും ഒ​ന്നു കു​ഴ​യ്ക്കും. നെ​റ്റി​സ​ണും ഈ ​മി​മി​ക്രി കൗ​തു​കം സ​മ്മാ​നി​ച്ചു. "യ​ഥാ​ര്‍​ഥ ഫ്ലെെ​യിം​ഗ് സ്‌​ക്വാ​ഡ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.