കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
Saturday, May 4, 2024 2:02 AM IST
കൊ​ച്ചി: പ​മ്പി​ള്ളി​ ന​ഗ​റി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം മു​ട്ടി​ച്ചെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

പ്ര​സ​വി​ച്ച​യു​ട​ന്‍ 23കാ​രി​യാ​യ യു​വ​തി മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഫ്‌​ളാ​റ്റി​ന്‍റെ അ​ഞ്ചാം​നി​ല​യി​ല്‍​നി​ന്നു റോ​ഡി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ത​ല​യോ​ട്ടി​ക്കും കീ​ഴ് ത്താടി​ക്കും പൊ​ട്ട​ലു​ണ്ട്. ഇ​ത് മൃ​ത​ദേ​ഹം റോ​ഡി​ല്‍ വീ​ണ​തു​മൂ​ലം ഉ​ണ്ടാ​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത​ത്. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ര​ണ്ടു ദി​വ​സ​ത്തി​ന​കം ല​ഭി​ക്കും. ഇ​തി​നു​ശേ​ഷ​മേ കൃ​ത്യ​മാ​യ നി​ഗ​മ​ന​ത്തി​ലേ​ത്താ​ൻ ക​ഴി​യൂ. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.