Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
സീക്രട്ട് തുറന്ന് അനുമോഹന്‍
Tuesday, March 19, 2024 12:36 PM IST
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്... കുട്ടിക്കാലത്തേ സിനിമയും നാടകവും കണ്ടുവളര്‍ന്ന അനുമോഹന്‍ സിനിമ അകലെയായിരുന്നില്ല.
സഭാകമ്പത്താല് സ്കൂളില്‍ സ്റ്റേജ് പരിപാടികളൊന്നും ചെയ്യാതെ ചിത്രരചനയില്‍ ഒതുങ്ങിയ ആ പയ്യന് പിന്നീടു സിനിമാനടനായതും അയ്യപ്പനും കോശിയും സിനിമയിലൂടെ ഐഡന്റിറ്റി നേടിയതും സമീപകാലചിത്രം.
അനില്‍ കുര്യന്റെ തിരക്കഥയില്‍ അഭയകുമാര്‍ സംവിധാനം ചെയ്ത സീക്രട്ട് ഹോമാണ് അനുമോഹന്റെ പുതിയ റിലീസ്. മുത്തച്ഛന് ചെയ്തതുപോലെ എന്നുമോര്‍ത്തിരിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് അനു സണ്‍ഡേ ദീപികയോടു പറഞ്ഞു.
സീക്രട്ട് ഹോം...
ക്രൈംഡ്രാമയാണിത്. നമുക്കുചുറ്റും നടന്ന പല സംഭവങ്ങളില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ കഥയും ഭൂപ്രദേശവും ഒരു വീടും. ആ വീട്ടില്‍ നടക്കുന്ന ഒരു സംഭവം ആസ്പദമാക്കിയുള്ള കഥയാണ് സീക്രട്ട് ഹോം.
പക്ഷേ, വീട്ടില്‍ മാത്രം ഒതുങ്ങുന്ന കഥയല്ല. ഏകദേശം മുപ്പതോളം ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കുറേ ദിവസങ്ങളില്‍ നടക്കുന്ന കഥയാണ്. ക്രൈം നടക്കുന്നത് ആ വീട്ടിലായതുകൊണ്ടാണ് സീക്രട്ട് ഹോം എന്ന ടൈറ്റില്‍.
ഇതുവരെ ഒരു മലയാള സിനിമയിലും പറയാത്ത ഒരു വിഷയം ഇതില്‍ സംസാരിക്കുന്നുണ്ട്. അതു ഗ്രേ ഷേഡാണ്. നടന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് അതു പറയുന്നത്.
സിനിമ പറയുന്നത്....
ഒരു ക്രൈമില്‍ പൊതുസമൂഹം കേള്‍ക്കുന്ന ഒരു വശമുണ്ടാവും. കുറ്റവാളി പറയുന്ന ഒരു വശമുണ്ടാവും. പോലീസ് കണ്ടുപിടിക്കുന്ന ഒരു വശമുണ്ടാവും. ഇതിനൊക്കെയപ്പുറം ഒരു റിയാലിറ്റി അതിനുണ്ടെങ്കിലോ എന്ന ചോദ്യത്തില്‍നിന്നാണ് ഈ സിനിമ.
പുണ്യാളന് അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, ചതുര്‍മുഖം, പ്രിയന് ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭയകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥയൊരുക്കിയത് അനില്‍ കുര്യന്. മുന്നേ സൂചിപ്പിച്ച സിനിമകളെല്ലാം എഴുതിയത് ഇവര്‍ ഒരുമിച്ചാണ്.
കഥാപാത്രം....
ഇതിൽ എന്റെ കഥാപാത്രം അജീഷ് ഐടി പ്രഫഷണലാണ്. ശിവദ ചെയ്യുന്ന കഥാപാത്രത്തിന്റെ സഹപ്രവര്ത്തകൻ. ഞാനും ചന്തുവും ശിവദയും അപര്‍ണയും ചെയ്യുന്ന കഥാപാത്രങ്ങളെ കൂട്ടിയോജിപ്പി ക്കുന്നത് ആ വീട്ടില്‍ നടക്കുന്ന സംഭവമാണ്.
ഞാനും ശിവദയും ചന്തുവുമായി ട്വല്‍ത് മാന്‍ എന്ന സിനിമ ചെയ്തിട്ടുണ്ട്. ചന്തുവുമായി വേറെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. അഭയേട്ടനും അപര്‍ണയുമായി ഞാന്‍ ആദ്യമായാണ് സിനിമ ചെയ്യുന്നത്.
സ്ട്രെയിനുണ്ടോ...
ഓരോ സിനിമയിലും അതിലെ കഥാപാത്രം കടന്നുപോകുന്ന സാഹചര്യങ്ങളുണ്ടല്ലോ. അതിലേക്ക് എത്താനുള്ള പ്രയത്നമുണ്ടാവും. അത്രേയുള്ളൂ.
അതു സ്ട്രെയിനോ കഷ്ടപ്പാടോ ഒന്നുമല്ല. ദൈനംദിന ജീവിതത്തില്‍ കണ്ടുപോകുന്നവര്‍ തന്നെയാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ പെര്‍ഫോമന്‍സിനാണ് ഇവിടെ പ്രാധാന്യം. ഫിസിക്കലായി വലിയ മാറ്റത്തിന്റെ ആവശ്യമൊന്നും ഈ സിനിമയ്ക്കില്ല.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത്...
ആദ്യം സ്ക്രിപ്റ്റ് വായിക്കും. അതിന്റെ കണ്ടന്റ് സംസാരിക്കുന്നുണ്ടോ, സിനിമ മൊത്തത്തിൽ ഫ്രഷ് സംഭവമാണോ, എന്റെ കഥാപാത്രം ഏറെ പെര്‍ഫോമന്‍സ് പ്രാധാന്യമുള്ളതാണോ എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്.
അഭിനയമായിരുന്നോ ലക്ഷ്യം...
അഭിനയത്തോടു വലിയ ഒരഭിനിവേശം എനിക്കു ചെറുതിലേ ഉണ്ടായിരുന്നില്ല. സിനിമാറ്റോഗ്രഫി, ആര്‍ട്ട് ഡയറക്ഷൻ...അതൊക്കെയായിരുന്നു കൂടുതല്‍ താത്പര്യം. നടനായതൊരു നിമിത്തമാണ്.
ബംഗളൂരുവില്‍ ജോലി ചെയ്യുമ്പോള്‍ അവിടത്തെ സുഹൃദ് വലയത്തിനുള്ളില്‍ ഉണ്ടായ സിനിമയാണു തീവ്രം. പ്രൊഡ്യൂസ് ചെയ്യാനും മറ്റും രണ്ടര വര്‍ഷത്തോളം അതിന്റെ പിന്നാലെ നടന്നാണ് ആ സിനിമ സംഭവിച്ചത്. ജോലി രാജിവച്ചാണ് അതിലഭിനയിച്ചത്.
എത്രയോ ആളുകളുടെ ക്രിയേറ്റീവ് ഇന്‍പുട്ട് ഒറ്റ പീസായി കാണുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റേതു ജോലി ചെയ്യുന്നതിനേക്കാളും വലുതെന്നു തോന്നി. സിനിമയുടെ ടോട്ടാലിറ്റിയില്‍ രസം തോന്നി. അങ്ങനെ പയ്യെപ്പയ്യെ സിനിമയിലെത്തി.
കരിയറില്‍ ആഗ്രഹിച്ച ലെവലില്‍ എത്തിയോ...
ഇപ്പോഴും ആഗ്രഹിച്ച ലെവലിലേക്ക് എത്തിയിട്ടില്ല. തീവ്രം മുതല്‍ ഇങ്ങോട്ടുള്ള വേഷങ്ങളെല്ലാം എന്റെ മനസിനോട് ഏറ്റവും അടുത്തുനില്ക്കുന്നവയാണ്. പക്ഷേ, അനുമോഹന്‍ എന്ന ഐഡന്റിറ്റി കിട്ടിയത് സച്ചിയേട്ടന് എനിക്കുതന്ന അയ്യപ്പനും കോശിയും സിനിമയിലെ സിപിഒ സുജിത്ത് ചെയ്തതിനുശേഷമാണ്.
ഒരുപക്ഷേ, അതു ഞാന്‍ കുറച്ചുകൂടി മെച്വേര്‍ഡായി ചെയ്ത കഥാപാത്രമായതിനാലായിരിക്കാം. സച്ചിയേട്ടന്റെ എഴുത്തിന്റെ വലിയ മാജിക് അതിലുണ്ട്. അതിനുശേഷം വലിയ സിനിമകളുടെയും നല്ല സിനിമകളുടെയും ഭാഗമാകാനും നിരന്തരം സിനിമ ചെയ്യാനും തുടങ്ങി.
പിന്നീടു ട്വന്റി വണ്‍ ഗ്രാംസ്, മഞ്ജു വാര്യര്‍ക്കൊപ്പം ലളിതം സുന്ദരം, ജീത്തു ജോസഫ് സിനിമ ട്വല്ത്ത്മാന്, ടോവിനോയ്ക്കൊപ്പം വിഷ്ണുരാഘവന്റെ വാശി, ഫഹദ്ഫാസിലിനൊപ്പം ധൂമം തുടങ്ങിയ സിനിമകള്‍.
സിംഗിള്‍ ഹീറോ സ്റ്റാര്‍ഡം പ്രധാനമല്ലേ...
സ്റ്റാര്ഡത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. എന്നുമോര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാവണം. ഞാന്‍ അപ്പൂപ്പനെ (കൊട്ടാരക്കര ശ്രീധരന് നായര്‍) നേരിട്ടുകണ്ടിട്ടില്ല. ഇപ്പോഴും അപ്പൂപ്പന് ലൈവായി നില്‍ക്കുന്നത് നല്ല നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തതുകൊണ്ടാണ്.
അടുത്ത റിലീസുകള്‍...
ഞാനും ശ്രീനാഥ് ഭാസിയും അഭിനയിച്ച വികാരം, അദിതി രവിക്കൊപ്പം ലണ്ടനില്‍ ഷൂട്ട് ചെയ്ത ബിഗ് ബെന്‍, ജോമോന് ടി. ജോണ്‍ നിര്‍മിച്ച് മേപ്പടിയാന് ഡയറക്ടര്‍ വിഷ്ണുമോഹന് സംവിധാനം ചെയ്ത, ഞാനും ബിജുമേനോനും നിഖിലയും വേഷമിട്ട കഥ ഇന്നുവരെ, ഷാജി കൈലാസ് സിനിമ ഹണ്ട്, പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന, ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ തുടങ്ങിയവയാണ് അടുത്ത റിലീസുകള്‍.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top