Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
Sunday, March 24, 2024 12:50 PM IST
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. 'ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്ങള്‍ കുടുതല്‍ പറയാനും അദ്ദേഹം കാണാതെപോയ മരുഭൂമിയുടെ ജീവിതം കൂടുതല്‍ കാണിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്.
എങ്കില്‍ മാത്രമേ സിനിമ ഒരനുഭവമാവുകയുള്ളൂ. അല്ലെങ്കില്‍ അതൊരു ഡോക്യുമെന്റേഷന് മാത്രമാകും. ആടുജീവിതം പ്രസ് മീറ്റില്‍ ബ്ലെസി പറഞ്ഞു.
ആദ്യത്തെ വെല്ലുവിളി
കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവല്‍... ഞാന്‍ അതു സിനിമയായി കാണുന്നതുപോലെതന്നെ ഇതു വായിച്ചിട്ടുള്ളവരൊക്കെ അവരുടെ മനസില്‍ ഒരു വിഷ്വല്‍ കോറിയിട്ടിരിക്കുന്നു എന്ന വെല്ലുവിളിയാണ് എഴുത്തുകാരന് എന്ന നിലയില്‍ ഇതിനെ സമീപിച്ചപ്പോള്‍ ആദ്യമുണ്ടായത്.
43 അധ്യായങ്ങളിലായി മൂന്നര വര്‍ഷക്കാലത്തെ ജീവിതം പറഞ്ഞ ഒരു നോവല്‍ സിനിമയാക്കണമെങ്കില്‍ ഒമ്പതു പത്തു മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്തതിന്റെ ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ്.
അത്രയും സമയം തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളൊക്കെ അറിയാവുന്നതിനാൽ സിനിമയുടെ ദൈര്‍ഘ്യം കുറച്ചിട്ടുണ്ട്.
സാഹിത്യം സിനിമയാകുന്പോൾ
പുസ്തകം വായിച്ചിട്ട് അതിലുള്ളതുപോലെ കാണാനിരിക്കുന്ന പ്രേക്ഷകര്‍. അതാണ് പ്രധാന വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തത്. നിങ്ങള്‍ കാണാത്ത, എന്നാല്‍ അതിനൊപ്പം നില്ക്കുന്ന തരത്തിലുള്ള വിഷ്വലുകളിലേക്ക് എത്തുക എന്നുള്ളതാണ് ഒരു ഫിലിംമേക്കറിനെയും റൈറ്ററിനെയും സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.
നജീബിന്റെ ജീവിതം പുസ്തകമായപ്പോള്‍ ഒരുപാടു മാറ്റങ്ങള്‍ ബെന്യാമിന്‍തന്നെ എഴുതിച്ചേര്‍ത്തു. അതു സാഹിത്യത്തില്‍നിന്നു സിനിമയിലേക്കു മാറുമ്പോള്‍ എനിക്ക് അതേപടി കാണിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല അല്ലെങ്കില്‍ ഒരു പാരഗ്രാഫില്‍ സൈനുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നാലോ അഞ്ചോ സീനുകളിലായി എനിക്കു കാണിക്കാനാവും.
ഈ സിനിമയുടെ ആദ്യ സീനുകള്‍ എഴുതുകയായിരുന്നു. പരന്ന മരുഭൂമി. അവിടെ എവിടെയോ ദൂരത്തുനിന്നു സ്വര്‍ഗീയ സംഗീതം താഴേക്കു പൊഴിഞ്ഞിറങ്ങുന്നതുപോലെ എന്നു ഞാനെഴുതി.
സംഗീതമൊരുക്കിയ റഹ്മാന് സാറിനോടു ഞാന്‍ പറഞ്ഞതും അങ്ങനെയാണ്. പുസ്തകം അങ്ങനെതന്നെ പകര്‍ത്തിയതല്ല ആടുജീവിതം എന്ന സിനിമ. എന്നാല്‍, പൂര്‍ണമായും ആ കഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
പുസ്തകത്തിലെ നജീബിന്റെ ഒരു ഫ്രയിമില്‍നിന്ന് സ്ക്രീന്‍ പ്ലേയിലേക്ക് എത്തുന്ന ഒരു നജീബ്. അയാള്‍ക്കു വേണ്ടി എഴുതിവച്ചിരിക്കുന്ന ഡയലോഗുകൾ.
ലൊക്കേഷനിലേക്ക് എത്തി പൃഥ്വിയുടെ രൂപമാറ്റത്തിലേക്കു വന്നപ്പോള്‍, ആ കഥാപാത്രത്തിന്റെ ഇൻവോൾവ്മെന്റിൽ ആ ഡയലോഗ് അയാള്‍ക്കു പറയാനാവില്ല എന്നതു ബോധ്യമായപ്പോള്‍ സാഹചര്യത്തിന്റെ സ്വഭാവമനുസരിച്ചു സ്ക്രീൻ പ്ലേ വളര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും, എഴുതിവച്ചതല്ല ശരിക്കും ഷൂട്ട് ചെയ്തത്.
മരുഭൂമിയിലെ സ്നേഹം
ഈ സിനിമയില്‍ ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത് ആ പുസ്തകത്തിലില്ലാത്ത ഒരു സീനാണ്. മുകളില്‍നിന്നു നോക്കുമ്പോള്‍ നമ്മളും മൃഗങ്ങളുമൊക്കെ ഈശ്വരനെ സംബന്ധിച്ചിടത്തോളം തുല്യരാണെന്ന് മുന്‍പേ എനിക്കു തോന്നിയിരുന്നു.
അത്തരത്തില്‍ മൃഗങ്ങള്‍ നമ്മളോട് എങ്ങനെയാണ് ആശയവിനിമയം നടത്തുക എന്നതിന്റെ വലിയ ഒരുദാഹരണമായി ഈ സിനിമയില്‍ വളരെ പ്രാധാന്യമുള്ള റോളില്‍ ഒരു കുഞ്ഞ് ആട്ടിന്‍കുട്ടി അഭിനയിച്ചിട്ടുണ്ട്.
ആ ആട്ടിന്‍കുഞ്ഞ് പിന്നീട് ചത്തുപോയതായി അറിഞ്ഞപ്പോള്‍ വലിയ വേദനയായി. അതിനോടായിരുന്നു മരുഭൂമിയില്‍ എനിക്ക് ഏറ്റവും സ്നേഹം.
ഒരാടിന്റെ മനസിലേക്കു കടന്നു ചിന്തിക്കാന്‍ കഴിഞ്ഞല്ലോ, എനിക്ക് അങ്ങനെ എഴുതാനായല്ലോ, മൃഗങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞല്ലോ എന്നതൊക്കെയാണ് ഒരു ക്രിയേറ്ററെന്ന രീതിയില്‍ ഞാന്‍ വലുതായി കാണുന്നത്.
ഇതു മലയാളികളുടെ സിനിമ
ആടുജീവിതം എന്ന കഥ, ആ പുസ്തകം, ആ ജീവിതം... ഇന്നിപ്പോള്‍ ഈ സിനിമ മലയാളിയുടേതായിരിക്കുന്നു. ഞങ്ങള്‍ ഒരു നിമിത്തമായെന്നേയുള്ളൂ. ഇതുപോലെ വളരെ ചുരുക്കം സിനിമകളാണ് ഒരു ഇന്‍ഡസ്ട്രിയുടെ സിനിമ അല്ലെങ്കില്‍ എല്ലാ മലയാളികളുടെയും സിനിമ എന്ന ഐഡന്റിറ്റിയിലേക്കു റിലീസിനു മുന്നേ എത്തിപ്പെടുക.
ആടുജീവിതം എന്ന സിനിമയുടെ അനുഭവം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സിനിമാനടനോ സംവിധായകനോ നിര്‍മാതാവോ ആയിട്ടല്ല, ഒരു മനുഷ്യന് എന്ന രീതിയിലാണ്.
ആ സ്വാധീനം വരുംകാലങ്ങളില്‍ എന്റെ അഭിനയത്തെയും സിനിമാനിരീക്ഷണത്തെയും ജീവിതനിരീക്ഷണത്തെയുമൊക്കെ സ്വാധീനിച്ചേക്കാം. ഇതൊരു ലൈഫ് എക്സ്പീരിയന്‍സാണെന്നു ഞാന്‍ കരുതുന്നു.
നജീബ് എന്ന മനുഷ്യന് ജീവിച്ച ജീവിതവുമായും അദ്ദേഹം അനുഭവിച്ച യാതനകളുമായും യാതൊരുവിധ താരതമ്യവുമില്ല. പക്ഷേ, നമ്മുടേതായ രീതിയില്‍ വലിയൊരു യാത്രയായിരുന്നു.
ആടുജീവിതം എന്ന സിനിമയുടെ മേക്കിംഗും നജീബായി ഞാന്‍ ജീവിച്ച കുറച്ചുനാളുകളുമായിരിക്കും ഇനി വലിയ സ്വാധീനമാകുന്നത് - ആടുജീവിതം പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
Latest News
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top