ട്യൂ​ബ്‌ലൈ​റ്റി​ന്‍റെ പ​രാ​ജ​യം: വി​ത​ര​ണ​ക്കാ​ര​ന് പ​ണം തി​രി​കെ ന​ൽ​കി സല്ലു
Thursday, August 10, 2017 7:18 AM IST
വലിയ പ്രതീക്ഷകളുമായി എ​ത്തി​യ "ട്യൂ​ബ് ലൈ​റ്റ്' ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിനു പിന്നാലെ ചി​ത്ര​ത്തി​ന്‍റെ വിതരണക്കാരന് പണം തിരികെനല്കി നായകൻ സൽമാൻ ഖാൻ. മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ത​ര​ണ​ക്കാ​ര​നാ​യ എ​ൻ. എ​ച്ച് സ്റ്റു​ഡി​യോ​സി​ന്‍റെ ഉ​ട​മ ശ്രേ​യാ​ൻ​സ് ഹി​രാ​വ​ത്തി​നാണ് സല്ലു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കിയത്. ട്യൂ​ബ് ലൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത​ര​ണ​ക്കാ​ർ​ക്കു​ണ്ടാ​യ ന​ഷ്ടം താ​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന താരത്തിന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണി​ത്. 32.5 കോ​ടി രൂ​പ​യാ​ണ് സ​ൽ​മാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്.

ജൂ​ലൈ അ​വ​സാ​നം പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സൽമാ​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ ടൈ​ഗ​ർ സി​ന്ദാ​ഹേ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കാ​യി​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴാ​ണ് പ​ണം ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​ത്. വി​ത​ര​ണ​തു​ക​യു​ടെ പ​കു​തി​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

മാ​ത്ര​മ​ല്ല, തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മോ​ശം അ​ഭി​പ്രാ​യം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഷാ​രുഖ് ഖാ​ൻ- അ​നു​ഷ്ക ശ​ർ​മ ചി​ത്രം "​ജ​ബ് ഹാ​രി മെ​റ്റ് സേജൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ​യും വി​ത​ര​ണ​ക്കാ​ര​ൻ ഹി​രാ​വ​ത്ത് ത​ന്നെ​യാ​ണ്. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ 50 കോ​ടി​യോ​ളം തു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂടെ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. സ​ൽ​മാ​നെ പോ​ലെ കിം​ഗ് ഖാ​നും ക​നി​യു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.