കുള്ളനായി ഷാരൂഖ് വരുന്നു
Thursday, January 4, 2018 12:35 PM IST
ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി മേ​ക്ക് ഓ​വ​ർ ന​ട​ത്തു​ന്ന​ത് സി​നി​മ​യി​ൽ സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ഒ​ടി​യ​നാ​കാ​ൻ മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ മേ​ക്ക് ഓ​വ​ർ ക​ണ്ട മ​ല​യാ​ളി​ക​ളു​ടെ അ​ദ്ഭു​തം ഇ​തു​വ​രെ മാ​റി​യി​ട്ടി​ല്ല. അ​പ്പോ​ഴാ​ണ് അ​ങ്ങ് ബോ​ളി​വു​ഡി​ൽ​നി​ന്നും ഒ​രു മേ​ക്ക് ഓ​വ​ർ വ​രു​ന്ന​ത്. സാ​ക്ഷാ​ൽ കിം​ഗ് ഖാ​നാ​ണ് അ​വി​ടെ താ​രം.​ സീ​റോ എ​ന്ന സി​നി​മ​യ്ക്കാ​യി കു​ള്ള​ന്‍റെ രൂ​പ​ത്തി​ലാ​ണ് ഷാ​രു​ഖ് ഖാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.



മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ടീ​സ​ർ ക​ണ്ട​ത്. ടീ​സ​റി​ൽ ഷാ​രൂ​ഖി​ന് പൊ​ക്കം കു​റ​ഞ്ഞെ​ങ്കി​ലും ഗ്ലാ​മ​റി​ന് കു​റ​വൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.​
ചി​ത്ര​ത്തി​ൽ ക​ത്രീ​ന കെയ്ഫും അ​നു​ഷ്ക ശ​ർ​മ​യു​മാ​ണ് നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 2018 ഡി​സം​ബ​ർ 21 ന് ​സി​നി​മ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​തി​നി​ടെ സ​ൽ​മാ​ൻ ഖാ​ൻ, റാ​ണി മു​ഖ​ർ​ജി, ക​ജോ​ൾ, ദീ​പി​ക പ​ദു​ക്കോ​ണ്‍, ആ​ലി​യ ഭ​ട്ട്, ശ്രീ​ദേ​വി, ക​രി​ഷ്മ ക​പൂ​ർ, ജൂ​ഹി ചൗ​ള എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലെ​ത്തു​മെ​ന്നാ​ണ് മ​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.