ശ്രീ​ദേ​വി​ക്ക് ഇ​തെ​ന്തു​പ​റ്റി!
Saturday, January 27, 2018 11:26 AM IST
ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ശ്രീ​ദേ​വി. അ​ന്പ​ത് പി​ന്നി​ടു​ന്പോ​ഴും ശ്രീ​ദേ​വി​യു​ടെ ഈ ​സൗ​ന്ദ​ര്യം ആ​രാ​ധ​ക​രെ അ​സൂ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ ന​ടി​യു​ടെ സൗ​ന്ദ​ര്യ​ത്തക്കു​റി​ച്ചു​ള്ള പ​ല ഗോ​സി​പ്പു​ക​ളും ഇ​തി​ന് മു​ന്പും വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന ശ്രീ​ദേ​വി​യു​ടെ ചി​ല ചി​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ജ​നി​പ്പി​ക്കു​ന്നു.

അ​നു​രാ​ഗ് ബ​സു​വി​ന്‍റെ സി​നി​മ​യു​ടെ പൂ​ജ​യ്ക്ക് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ശ്രീ​ദേ​വി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശ്രീ​ദേ​വി​യു​ടെ ചു​ണ്ടു​ക​ളെ​ന്താ ഇ​ങ്ങ​നെ വീ​ർ​ത്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ്. ചു​ണ്ടി​ന്‍റെ സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ വേ​ണ്ടി ശ്രീ​ദേ​വി പ്ലാ​സി​റ്റ്ക് സ​ർ​ജ​റി ചെ​യ്തി​ട്ട് പ​ണി പാ​ളി​യ​താ​ണോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ​ണി​കി​ട്ടി​യ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ട്രോ​ളു​ക​ളും ഇ​റ​ങ്ങു​ന്നു. മൂ​ക്കി​ന്‍റെ​യും ചു​ണ്ടി​ന്‍റെ​യും സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ശ്രീ​ദേ​വി വി​ദേ​ശ​ത്ത് പോ​യി പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ​താ​യ വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ ന​ടി അ​ത് നി​ഷേ​ധി​ച്ചു.

കൃ​ത്യ​മായ വ്യാ​യാ​മ​വും ഭ​ക്ഷ​ണ രീ​തി​യു​മാ​ണ് ത​ന്‍റെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​ത് എ​ന്നാ​ണ് ശ്രീ​ദേ​വി പ​റ​ഞ്ഞ​ത്. ടെ​ന്നീ​സ് ക​ളി​ക്കും .. യോ​ഗ ചെ​യ്യും. ഭ​ക്ഷ​ണ രീ​തി​യി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. മ​ന​സ്സി​ന്‍റെ സ​ന്തോ​ഷ​മാ​ണ് മു​ഖ​ത്ത് കാ​ണു​ന്ന​ത് എ​ന്നൊ​ക്കെ​യാ​ണ് ശ്രീ​ദേ​വി സൗ​ന്ദ​ര്യ​ത്തെക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.