പു​തു​നാ​യ​ക​ന്മാ​രിൽ പലർക്കും മ​ല​യാ​ള​മ​റി​യി​ല്ല; ബാലചന്ദ്രൻ ചുള്ളിക്കാട്
Tuesday, May 22, 2018 10:39 AM IST
മ​ല​യാ​ള​ത്തി​ലെ പു​തു​ത​ല​മു​റ നാ​യ​ക​ന്മാ​രി​ൽ പ​ല​ർ​ക്കും തി​ര​ക്ക​ഥ മം​ഗ്ലീ​ഷി​ൽ എ​ഴു​തി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ക​വി​യും അ​ഭി​നേ​താ​വു​മാ​യ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. യു​വ​നാ​യ​ക​ന്മാ​രി​ൽ പ​ല​ർ​ക്കും മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നു​മ​റി​യി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​രു​ടെ കൈ​യി​ലാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ള സി​നി​മ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ബി​ടി​എ​ച്ച് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഫ്ക റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ച​ട​ങ്ങി​ൽ 60 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ ചു​ള്ളി​ക്കാ​ടി​നെ​യും സ​പ്ത​തി ആ​ഘോ​ഷി​ക്കു​ന്ന എ​സ് ര​മേ​ശ​ന്‍ നാ​യ​രെ​യും ആ​ദ​രി​ക്കു​ക​യും ദേ​ശീ​യ​-സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. എ​സ്. എ​ന്‍. സ്വാ​മി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.